സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/ഉറങ്ങിയത്.....ഉണർന്നത്.....

Schoolwiki സംരംഭത്തിൽ നിന്ന്


ഉറങ്ങിയത്..... ഉണർന്നത്.....

നാടുറങ്ങീ...
  ശബ്ദമേളങ്ങളടങ്ങി...
  നിരത്തുകൾ വിജനമായി
  ചീറിപ്പായും ബൈക്കുകളില്ലാതെ...

          വിദ്യാലയങ്ങൾ ഉറങ്ങി...
           മൈതാനങ്ങളും ...
             ആഘോഷങ്ങളൊതുങ്ങി...
                ആരാധനാലയങ്ങളടഞ്ഞു
                 
  വീടുണർന്നു...
  ശബ്ദമേളങ്ങൾ നിറഞ്ഞു
  കളിചിരികളായി...
  പിണക്കമായി... ഇണക്കമായി...

       മുത്തശ്ശിക്കഥ വീട്ടിൽ മുഴങ്ങി...
       മാവിൻചോട്ടിലേക്ക് ബാല്യങ്ങളൊഴുകി...
       പ്ലാവിൻ കൊമ്പിൽ ഊഞ്ഞാലായി...
        കുരുന്നുകൾ ആഹ്ലാദ തിമർപ്പിലായി...


  ഗോലി കളിക്കുവാൻ
  ചില്ലെറിഞ്ഞോടുവാൻ
  മണ്ണപ്പംചുട്ടു വിളമ്പീടുവാൻ
  അച്ഛനമ്മമാർ കൂട്ടായി...

       ഒന്നിച്ചിരുന്ന് പ്രാർത്ഥനകളായി...
       നാമജപങ്ങളായി...
       തമസകന്നു...
       വെളിച്ചം നിറഞ്ഞു...

                    നാടുറങ്ങീ.....
                    വീടുണർന്നൂ .....
    
 
 
 


ആൻ സിസിലി സുനിൽ
6 A സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി കറുകച്ചാൽ ഉപജില്ല , കോട്ടയം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത