സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ നാടിനെ നടുക്കിയ ഇത്തിരിക്കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
നാടിനെ നടുക്കിയ ഇത്തിരിക്കുഞ്ഞൻ


ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?
കൊറോണയെന്നൊരു ഭീകരൻ അതിനറുതിയായി നി മാറുമോ?
നാടു മുഴുവൻ വ്യാപിച്ചു ഇതൊരു പകർച്ചവ്യാധി തന്നെയാ.
മനുഷ്യനിന്ന് ചെയ്തതിന് ദൈവം നൽകിയ ശിക്ഷയോ?
അതോ പ്രകൃതി തന്നുടെ കോപമോ?

മനുഷ്യജീവനു ഭീഷണി ഇത് രാജ്യമെങ്ങും ഭീഷണി:...

പ്രതിരോധമാണിന്നു പ്രതിവിധിയെന്നു
ലോകമാകെ സ്ഥംപനം

ശുചിത്വം തന്നെ നല്ലത് ഇനി വ്യക്തി ശുചിത്വ പാലനം

കൈകൾ കഴുകിയിടയ്ക്കിടെ പ്രതിരോധിക്കാം കൊറോണയെ

പാലിക്കാം ഇനി അകലങ്ങൾ ഒരുമയുടെ നാളെക്കായ്

ആശങ്കകൾ ഒഴിവാക്കിടാം ഇനി ജാഗ്രത നമുക്കാവശ്യം!

അനുസരിക്കാം നിയമങ്ങൾ തുരത്തിടാമീ രോഗത്തെ....

കരങ്ങൾ നമ്മൾ കോർത്തിടാതെ മനസ്സു നമ്മൾ
കോർത്തിടും

തടുത്തിടും നാമിങ്ങനെ കോവിഡെന്ന ക്രൂരനെ ....

 

തസ്നീം.റ്റി
7 D സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത