സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും

കോവിഡ് 19 പടരുന്നത് മൂലം മനുഷ്യവർഗം മുഴുവൻ ദുരിതം അനുഭവിക്കുന്നു. ഈ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടത് ശുചിത്വവും അകലവും പാലിക്കുക എന്നതാണ്. ദിവസവും രണ്ട് നേരം കുളികുകയും നഖം വൃത്തിയാക്കി സൂക്ഷിക്കുക .തണുത്ത ഭക്ഷണം ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. പാൽ മുട്ട പഴവർഗങ്ങൾ എന്നിവ ധാരാളം കഴിക്കുന്നത് നല്ലതാണ്.

അതുപോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യം. അതിന് വായന കളികൾ എന്നിവ സഹായിക്കും. ഒഴിവ് സമയങ്ങളിൽ വായന വളരെ ഗുണം ചെയ്യും. വിവിധ തരം കളികൾ കളികുനത് വളരെ ആരോഗ്യപ്രദമാണ്. സസ്യ ജന്തുജാലങ്ങളെ പരിപാലിക്കുന്നതും മാനസിക ആരോഗ്യം തരുന്നു.

കോവിഡ് പോലെയുള്ള രോഗനിവാരണത്തിന് ജാഗ്രതയും കരുതലുമാണ് ആവശ്യം. നമുടെ സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് കോവിഡ് പോലെയുള്ള രോഗങ്ങളെ നമുക്ക് തടയാൻ ശ്രമിക്കാം. തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. ഹസ്തദാനം ഒഴിവാക്കാം. സോപ്പ് ഉപയോഗിച്ച് 20 മിനിറ്റ് വരെ കൈകൾ കഴുകാം. നമുക്ക് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റ് രാജ്യങ്ങൾക്ക് മാതൃക ആകാം. നല്ലൊരു നാളെയ്കായി നമുക്ക് എല്ലാവർക്കും ജാഗ്രതയോടെയും കരുതലോടെയും മുന്നേറാം. കേരളീയർ എന്ന നിലയിൽ നമുക്ക് അഭിമാനം കൊള്ളാം.

അശ്വതി പി ബിജു
3 എ സെന്റ് മേരീസ് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം