സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''സ്വർണ്ണ മീനും കാക്കയും

Schoolwiki സംരംഭത്തിൽ നിന്ന്
സ്വർണ്ണമീനും കാക്കയും

ഒരു കുളത്തിൽ ഒരു സ്വർണ്ണ മീനുണ്ടായിരുന്നു. വലിയ അഹങ്കാരി ആയിരുന്നു അവൻ . അയ്യേ നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗി ഇല്ല എന്നാൽ എന്നെ നോക്കൂ എന്തു ഭംഗിയാണ് എനിക്ക്. അങ്ങനെ പറഞ്ഞ് സ്വർണ്ണമീൻ മറ്റുള്ളവരെ കളിയാക്കും. അങ്ങനെയിരിക്കെ ഒരു കാക്ക ചേട്ടൻ അതുവഴി വന്നു . കുളത്തിൽ എന്തോ സ്വർണനിറത്തിൽ വെട്ടി തിളങ്ങുന്നത് കാക്ക ചേട്ടന്റെ കണ്ണിൽപ്പെട്ടു . "ഹയ്യടാ അത് ഒരു സ്വർണ മീൻ ആണല്ലോ ",കാക്ക ചേട്ടന്റെ വായിൽ കപ്പൽ ഓടിക്കാവുന്ന അത്രേ വെള്ളം നിറഞ്ഞു . കാക്ക ചേട്ടൻ വേഗം സ്വർണ്ണമീനിനെ ഒറ്റകൊത്ത് . ഭാഗ്യത്തിന് സ്വർണ്ണമീനിന്റെ ഒരു കുഞ്ഞു ചിറകിന് മാത്രമേ കൊത്തുകൊണ്ടുള്ളൂ. ഏതായാലും സ്വർണ്ണ മീനിന് നന്നായി വേദനിച്ചു . തനിക്ക് സ്വർണ്ണനിറം ഉള്ളതുകൊണ്ടാണ് കാക്ക ചേട്ടൻ കൊത്താൻ വന്നതെന്ന് സ്വർണ്ണ മീനിന് മനസിലായി. അതോടെ സ്വർണ്ണമീനിന്റെ അഹങ്കാരം എല്ലാം പമ്പ കടന്നു . നല്ല ഒരു കുഞ്ഞു മീൻ ആയി അവൻ കുളത്തിൽ കഴിഞ്ഞുകൂടി . ഗുണപാഠം: നമ്മുടെ അഹങ്കാരം നമുക്ക് ആപത്ത് ഉണ്ടാക്കും .

മുഹമ്മദ് യാസീൻ
2 D സെൻറ് മേരിസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ