സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പാഠം
പ്രകൃതിയുടെ പാഠം
മനോഹരമായ ഒരു ഗ്രാമത്തിൽ കുറേ ജനങ്ങൾ താമസിച്ചിരുന്നു കൃഷിയും മരം വെട്ടും ആയിരുന്നു അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ. മരം വെട്ടു കാർ മരങ്ങൾ വെട്ടി പട്ടണത്തിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു . ആ ഗ്രാമത്തിൽ നന്നായി മഴ ലഭിക്കുമായിരുന്നു . അങ്ങനെ അവരുടെ കൃഷി പല സമൃദ്ധമായി മാറി. ഒരു മഴക്കാലത്ത് അവിടെ മഴ പെയ്തു തുടങ്ങി . വളരെ കുറച്ച് മഴപെയ്താൽ തന്നെ വെള്ളം പൊങ്ങാൻ തുടങ്ങി അങ്ങനെ അവരുടെ കൃഷിയും സമ്പത്തും എല്ലാം നശിച്ചുപോയി ജനങ്ങൾ വളരെ വിഷമത്തിലായി ആ സമയം അവിടെ ഒരു ഋഷി വന്നു അവർ അദ്ദേഹത്തോട് അവരുടെ സങ്കടങ്ങൾ പറഞ്ഞു . അപ്പോൾ റെജി പറഞ്ഞു ഇതിനെല്ലാം കാരണം നിങ്ങൾ തന്നെയാണ് ഇത് കേട്ട് ജനങ്ങൾ ആശ്ചര്യപ്പെട്ടു. അദ്ദേഹം തുടർന്നു നിങ്ങൾ മരം വെട്ടുന്നത് മൂലം മഴ വെള്ളം മണ്ണിൽ താഴാതെ ഒലിച്ച് നിങ്ങളുടെ കൃഷികൾ നശിപ്പിക്കുന്നു മരങ്ങൾ ഉണ്ടായിരുന്നപ്പോൾ അതിന്റെ വേരുകൾ ജലത്തെ മണ്ണിൽ ആഴ്ത്തി ഇറങ്ങാൻ സഹായിക്കുമായിരുന്നു അതുകൊണ്ട് കഴിവതും മരംമുറി കാത്തിരിക്കണം അഥവാ മുറിക്കേണ്ടി വന്നാൽ ഒന്നിന് പകരം 10 എണ്ണം നടണം ജനങ്ങൾ അദ്ദേഹം പറഞ്ഞത് അനുസരിച്ചു അതിനുശേഷം ആ ഗ്രാമത്തിൽ ഇതുപോലെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല ജനങ്ങൾ വളരെ സന്തോഷത്തോടെ ജീവിച്ചു . ഗുണപാഠം _ പരിസ്ഥിതിയെ നാം നശിപ്പിച്ചാൽ പരിസ്ഥിതി നമ്മെയും നശിപ്പിക്കും
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ