സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/കൊഴിഞ്ഞു പോയ ബാല്യം
കൊഴിഞ്ഞു പോയ ബാല്യം
പതിവിലും ഊർജ്ജസ്വലതയോടെയാണ് അവൾ ഉണർന്നത് ,പക്ഷേ ആശുപത്രിയിലെ ഒച്ചയും വീര്യം കൂടിയ മരുന്നുകളുടെ മണവും അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചു ,ആശുപത്രി കിടക്കയിൽ നിന്ന് എണീറ്റ് പതിയെപ്പതിയെ ജനാലയുടെ കമ്പയിൽ അവളുടെ കൈകൾ അമർന്നു . ഒരു ശലഭത്തെ പോലെ പാറി നടക്കേണ്ട അവളെ നാലു ചുമരുകൾക്കുള്ളിൽ.തളച്ചിട്ട ആ കൊടും ക്രൂരമായ വിധിയെ പഴിച്ച് തന്റെ സന്തോഷങ്ങൾ എരിഞ്ഞമർന്ന ആ നിമിഷത്തെ ഓർത്തു . സമ്പന്നതയുടെ മടിത്തട്ടിൽ പിറന്ന് ഒന്നിനും ഒരു കുറവും വരാതെ അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായും സഹോദരന്റെ കുഞ്ഞനുജത്തി ആയും സൂര്യ വളർന്നു .സകലകലാവല്ലഭയും പഠനത്തിൽ ആരെക്കാളും മികവ് തെളിയിച്ച അവൾ സ്കൂളിന്റെ പ്രതീക്ഷയായിരുന്നു .സ്കൂളിൽ പോകാൻ സമയമായതിനാൽ അമ്മ സൂര്യ യോട് പ്രഭാത ഭക്ഷണം കഴിക്കാൻ പറഞ്ഞു വേണ്ട അമ്മേ ഇതൊക്കെ നോക്കി വേദന അടക്കിപ്പിടിച്ച് അവൾ നിന്നു വിദഗ്ധ ചികിത്സക്കായി ആർസിസിയിൽ കൊണ്ടു പോയപ്പോഴും എന്റെ മകൾ വേദനിക്കും എന്ന് കരുതി അവളുടെ മുഖം മറച്ചാണ് അവളെ അവിടെ പ്രവേശിപ്പിച്ചത് എ.ന്നാൽ എന്തോ നേടിയ ബുദ്ധി യിൽ നിന്നും അവൾ പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു അവൾ ഒരു കാൻസർ രോഗിയാണ് .അവൾ ആ ജനൽ കമ്പിയിൽ നിന്ന് കൈകൾ എടുത്ത് കണ്ണാടിയിലേക്ക് നോക്കി തന്റെ തലയിലെ മുടിയെല്ലാം കൊഴിഞ്ഞതും ഹിമം പോലെ ഇരുണ്ടു വികൃതമായ ഇരിക്കുന്നത് കണ്ട് അവൾ തകർന്നു .തന്റെ അമ്മ തനിക്ക് നൽകിയിരുന്നു ആരോഗ്യപൂർണമായ ഭക്ഷണങ്ങൾ കളഞ്ഞതും തൻറെ രോഗത്തിന് കാരണം ആക്കിയത് അവൾ ആർത്തിയോടെ ഭക്ഷിച്ച ഫാസ്റ്റ് ഫുഡുകൾ ആണെന്ന് ഡോക്ടർമാരിൽ നിന്നും മനസ്സിലാക്കിയ അവൾ ഒരു തേങ്ങൽ ഉറപ്പിച്ചു. തനിക്ക് ഇനി തിരിച്ചു വരവ് ഉണ്ടാവില്ല. എങ്കിലും ഒരൊറ്റ പ്രതീക്ഷയോടെ അവൾ അവസാന കീമോയ്ക്കായി ആയി നടന്നു നീങ്ങി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ