ഈ മഹാമാരിയെ പേടിക്കേണ്ട
ഈ മഹാരോഗത്താൽ ഭ്രമിച്ചിടേണ്ട.
നിനവയിൽ യാചന കേട്ടൊരു ദൈവം
നമ്മെയുമോർക്കാതെ പോയിടുമോ.
ലോകത്തിൻ പാപങ്ങളേറിടുമ്പോൾ
രോഗങ്ങൾ ശാപങ്ങളായി മാറും.
അനുതപിച്ചാലവൻ സൗഖ്യമാക്കും
കിളയാതിലെ നല്ല വൈദ്യനാകും.
ലക്ഷണങ്ങൾ ഏറെ കണ്ടിടുമ്പോൾ
ലക്ഷ്യം മറക്കാതെ മുന്നേറിടാൻ
വിട്ടു പിരിഞ്ഞു നാം വീട്ടിലാകാം
രോഗങ്ങൾ ദു:ഖങ്ങളില്ല തെല്ലും.