നാടിനെ ഗ്രസിച്ച മഹാമാരി കൊറോണ
മാറ്റി മറിച്ചു ജീവിതശൈലിയെ
നിൽക്കാൻ സമയമില്ലാതോടിയ
മാനുഷരെല്ലാരും വീട്ടിൽ ലോക്കായി
ഹോം അറ്റ് വർക്കുമായ് വീട്ടിൽ ഇരുന്നവർ
ഓണം വിഷു ക്രിസ്തുമസ് വന്നാലും
ഓടിയെത്താൻ നേരമില്ലാഞ്ഞവർ
ഒക്കെയും ഒത്തുകൂടി സന്തോഷമായിന്ന്
വീടിനകത്തളം ആനന്ദവേദിയായ്.