സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/പൂക്കാലം വിതയ്ക്കുന്നവർ
പൂക്കാലം വിതയ്ക്കുന്നവർ
ലോകം മുഴുവൻ ഭീതി പരത്തി കൊറോണ വൈറസ് നിറഞ്ഞാടുകയാണ്.നമ്മൾ സുരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ നമുക്കു വേണ്ടി കഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളെ മറന്നു കൂടാ.രാപകലില്ലാതെ സ്വന്തം കുടുംബത്തെ മറന്ന് ജോലി ചെയ്യുന്ന ഡോക്ടർ മാർ,നഴ്സുമാർ,മറ്റ് ആരോഗ്യപ്രവർത്തകർ,നിയമപാലകർ,മാധ്യമപ്രവർത്തകർ അങ്ങനെ ഒട്ടനവധി ആളുകളെ നാം ഓർക്കേണ്ടിയിരിക്കുന്നു.ഇവരാണ് ശരിക്കും പൂക്കാലം വിതയ്ക്കുന്നവർ.സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചു കൊണ്ട്, വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കാനാവാതെ കറങ്ങി നടക്കുമ്പോൾ നമ്മൾ ശരിക്കും വെല്ലുവിളിക്കുന്നത് നമുക്കു വേണ്ടി കഷ്ടപ്പെടുന്ന ഈ മഹത് വ്യക്തികളെയാണ്. പക്ഷെ ഓർക്കുക നഷ്ടം നമുക്കു തന്നെയാണ്.ആയതിനാൽ ഡോക്ടർമാർ പറ യുന്ന നിർദ്ദേശങ്ങൾ നമുക്കു് അക്ഷരം പ്രതി അനുസരിക്കാം.സ്റ്റേ അറ്റ് ഹോം, വർക്ക് അറ്റ് ഹോം തുടങ്ങിയ സൗകര്യങ്ങൾ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താം. ഒന്നു ചേർന്ന് ഈ മഹാമാരിയെ നേരിടാം.ഒരു പുതിയ പ്രഭാതത്തിനായി എല്ലാവർക്കും ഒത്തൊരുമയോടെ മുന്നേറാം.ഒരു പുതിയ പൂക്കാലം തീർക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം