സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/ദുരന്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തങ്ങൾ

കേരള ജനത ഇന്നഭിമുഖീകരിക്കുന്നത് ഒരു നാലാം ദുരന്തത്തെയാണ്. ഓഖിയുടെ രൂപത്തിൽ നമ്മുടെ തീരപ്രദേശങ്ങളെ ഒന്നാകെ ദുരിതത്തിലാഴ്ത്തിയ കടൽക്ഷോഭം നിരവധിയാളുകൾ ക്കു ജീവനും സ്വത്തും നഷ്ടപ്പെടുത്തുകയുണ്ടായി. പിന്നീട് കടന്നു വന്ന പ്രളയം കേരളത്തെ ഒന്നാകെ ഇളക്കി മറിക്കാൻ പോന്നതായിരുന്നു. ആദ്യ പ്രളയം സൃഷ്ടിച്ച നടുക്കത്തിൽ നിന്ന് എഴുന്നേൽക്കും മുൻപു വീണ്ടും അടുത്ത പ്രളയം വരികയായി. ജാതിയും മതവും മറന്ന് ,പാവ പ്പെട്ടവനെന്നും പണക്കാരനെന്നും വ്യത്യാസമില്ലാതെ മനുഷ്യർ പരസ്പരം കോർത്തു പിടിച്ച് ആ ദുരന്തത്തെയും അതിജീവിച്ചു. പിന്നീട് നമ്മെ പേടിപ്പെടുത്തിക്കൊണ്ട് കടന്നു വന്നത് നിപ്പയാണ്. അന്ന് കാരണക്കാരനായത് വവ്വാലായിരുന്നു. അതിനേയും നമ്മൾ തുരത്തി ഓടിച്ചു. എന്നാൽ ഇന്ന് ലോകത്തെ ഒന്നാകെ ഭീതിയിലാഴ്‍ത്തിയിരിക്കുകയാണ് കൊറോണ എന്ന വൈറസ്. ചൈനയിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസ് വിദേശത്തു നിന്നെത്തിയവരി ലൂടെ കേരളത്തിലേക്കും എത്തിച്ചേർന്നു. എന്നാൽ സർക്കാരിന്റെ അവസരോചിതമായ ഇട പെടലുകളിലൂടെ രോഗ വ്യാപനം സംസ്ഥാനത്ത് ഇല്ലാതാക്കാൻ കഴിഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കൊണ്ട്,സാനിറ്ററൈസർ മാസ്ക് എന്നിവ നിർബന്ധമാക്കിക്കൊണ്ട്, കോവിഡിനെതിരെ പോരാടാൻ ജനങ്ങളെ പ്രാപ്തരാക്കി. ആരോഗ്യ രംഗത്തുള്ളവർ കൊറോണയ്ക്കെതിരെ പട നയിക്കാൻ സന്നദ്ധരായി. നിയമപാലകർ വെയിലും ചൂടും വകവയ്ക്കാതെ രാപകലില്ലാതെ കഷ്ടപ്പെടുന്നു. അപ്പോഴും നമ്മിൽ ചിലർ എല്ലാ വിലക്കുകളും ലംഘിച്ച് ഒരാവശ്യവുമില്ലാതെ പുറത്തിറങ്ങി നടക്കുന്നു. അപ്പോഴും നാം മറന്നു പോകുന്ന ഒരു കാര്യമുണ്ട്. മരിച്ചു പോയ തങ്ങളുടെ ബന്ധുക്കളെ ഒരു നോക്കു കാണാൻ പോലും ആകാതെ സങ്കടങ്ങൾ ഉള്ളിലടക്കിയവരെ, സമൂഹരക്ഷ‍യ്ക്കു വേണ്ടി നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ ഏകാന്തതയെ. സഹോദരരെ നമുക്കു നമ്മുടെ ഉത്തരവാദിത്വങ്ങൾ മറക്കാതിരിക്കാം. ഒത്തൊരുമയോടെ ഈ മഹാമാരിയെ നമുക്കു നേരിടാം.

ഫിയോണ മരിയ വി.ജി.
8A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം