സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യ ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും മനുഷ്യ ജീവിതവും

ഞാൻ എഴുതുന്ന ലേഖനത്തിന്റെ പേരാണ് കൊറോണയും മനുഷ്യജീവിതവും. കൊറോണയെക്കുറിച്ച് ധാരാളം കാര്യങ്ങൾ വാർത്തകളിലൂടെ നാം ദിവസവും കാണുന്നില്ലേ.ഈ വൈറസ് ഓരോ രാജ്യത്തിലും മനുഷ്യരെ ഇല്ലാതാക്കുകയാണ്. അതിനു കാരണം നമ്മുടെ അറിവില്ലായ്മയാണ്.വൈറസിനെ ഇല്ലാതാക്കാൻ നമുക്ക് ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകാം.ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കാം, തണുത്ത ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കാം.മാസ്‍ക്ക്,സാനിറ്ററൈസർ തുടങ്ങിയവ ഉപയോഗിക്കാം.വൈറസ് ബാധിച്ച ഒരു രോഗി തുമ്മുമ്പോഴുംചുമയ്കക്കുമ്പോഴും പ്രതലങ്ങ ളിലും വായുവിലും തങ്ങി നിൽക്കുകയും നമ്മൾ ശ്വസിക്കുമ്പോഴും പ്രതലങ്ങളിൽ തൊടുമ്പോഴും ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ശ്വാസകോശത്തിൽ വച്ച് കോശവിഭ ജനം സംഭവിച്ച് എണ്ണം ക്രമാതീതമായി കൂടുകയും ചെയ്യുന്നു.ശരീരത്തിലുള്ള ആന്റിബോഡികളെ നശിപ്പിച്ച് പ്രതിരോധശേഷി ഇല്ലാതാക്കുകയുംശരീരത്തെ പൂർണ്ണമായി നശിപ്പിച്ച് മരണത്തിനു തന്നെ കാരണമാകുകയും ചെയ്യുന്നു.ആയതിനാൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ട് നമുക്ക് ഈ മഹാമാരിയെ നേരിടാം.മറ്റുള്ളവരെ സഹായിച്ചും നല്ല കാര്യങ്ങൾ ചെയ്തും മുന്നോട്ടു നീങ്ങാം.ഭയമല്ല ജാഗ്രതയാണ് വേണ്ടത്.ഈ കൊറോണ വൈറസ് നമ്മെ പഠിപ്പിക്കുന്ന മറ്റൊരു പാഠമുണ്ട്.പാവപ്പെട്ടവനും പണക്കാരനും രാജാവും പ്രജകളും എല്ലാം ഈ വൈറസിനു മുന്നിൽ തുല്യരാണ്.ആരെ എപ്പോൾ വേണമെങ്കിലും പിടികൂടാം.അതിന് നമ്മളായിട്ട് അവസരം കൊടുക്കാതിരിക്കുക.മനുഷ്യർ നിസ്സാരരാണ്.സ്വാർത്ഥതയും പകയും വെടിഞ്ഞ് നമുക്ക് പരസ്പരം സഹായിക്കാം.വെറും ഒൻപതു മണിക്കൂർ മാത്രം ആയുസുള്ള ഒരു വൈറസിന് ലോകത്തെ പിടിച്ചു കുലുക്കാൻ സാധിച്ചുവെങ്കിൽ നാം ഇതുവരെ നേടിയതൊക്കെ നിഷ്ഫലമല്ലേ. നാലുവരി കവിത കൂടി എഴുതിക്കൊണ്ട് ഞാൻ ഈ ലേഖനം പൂർത്തിയാക്കുന്നു. പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവുള്ളവണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത്രേ
മനുഷ്യനെ പാരിലയച്ചതീശൻ.

അശ്വിൻ പി.ജെ.
6A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം