സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് മൂലമുള്ള രോഗ വ്യാപനം.ഈ രോഗo കൊവിസ് - 19 എന്നാണ് അറിയപ്പെടുന്നത്.മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള വൈറസിന് ആ പേര് വന്നത് അതിൻറെ സ്ഥരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന മുനകൾ കാരണമാണ്.ഈ രോഗം 2002 - 2003 കാലഘട്ടത്തിൽ കണ്ടെത്തിയിരുന്നു .പിന്നെ വർഷങ്ങൾക്കു ശേഷം 2019 ഡിസംബറിൽ ചൈനയിലെ മത്സ്യ ചന്ത യിലാണ് രോഗം കണ്ടെത്തിയത് .ജനുവരി 31 തീയതിയാണ് ഇന്ത്യയിൽ കൊറോണ വൈറസ് കണ്ടത് .ജനുവരി 30ന് ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആണ് ആദ്യം രോഗം സ്ഥിരീകരിച്ചത് . ഇന്ത്യയിലെ ആദ്യ കോവിസ് കേസ് ആയിരുന്നു ഇത്. ഇവർ കേരളീയരായിരുന്നു. പിന്നീട്ന് മൂന്നു വിദ്യാർത്ഥികളും സുഖം പ്രാപിച്ചതോടെ കേരളം രോഗം മുക്തമായി .അതിനു ശേഷം ഇറ്റലിയിൽ നിന്ന് വന്ന മൂന്ന് അംഗ കുടുംബത്തിനും അവർ വഴി കുറച്ച് ബന്ധുക്കൾക്കും മാർച്ച് എട്ടിന് രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന്റെ രണ്ടാം വരവായി .പിന്നീട് വിദേശത്തു നിന്നെത്തിയ നൂറുകണക്കിന് പേർക്കും അവർ വഴി കേരളത്തിലെ ധാരാളം പേർക്ക് രോഗം സ്ഥിരീകരിച്ചു.പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് രോഗം മൂർച്ചിക്കുന്നതോടെ ഇത് നിമോണിയ ലേക്ക് നയിക്കും .വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ് . ഇൻകുബേഷൻ പീരീഡ് എന്നാണ് ഇത് അറിയപ്പെടുന്നത് രോഗി മരിക്കാൻ കാരണം ഈ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് .ഇപ്പോൾ നമ്മുടെ രാജ്യം ലോക്ക് ഡൗൺ ണിലാണ്. സാമൂഹിക വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഗവൺമെൻറ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായി പൊരുതുകയാണ് .നമുക്കും അതിൽ അണിചേരാം.

റിതുൽ ജോസഫ്
8 B സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം