സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/അക്ഷരവൃക്ഷം/കൊറോണ യോദ്ധാകൾക്ക് ഒരു പൂച്ചെണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ യോദ്ധാകൾക്ക് ഒരു പൂച്ചെണ്ട്
മനുഷ്യനും പക്ഷികളുംമൃഗങ്ങളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷ പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം ,കോവിഡ് – 19 എന്നിവ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് .ഇവ ശ്വാസകോശത്തെ ആണ് ബാധിക്കുന്നത്. മനുഷ്യരുടെ മരണത്തിനു വരെ കാരണമാകുന്ന പനിയാണ് ഇവ ഈ ലോകത്തിന് സമ്മാനിച്ചത് .

നവംബർ 17 ചൈനയിൽ രോഗബാധ സ്ഥിരീകരിച്ച പ്പോൾ നമ്മൾ ആരും കരുതിയില്ല ഇത് ലോകത്തെ മുഴുവൻ വിഴുങ്ങാൻ കഴിവുള്ളവനാണ് എന്ന സത്യം. പിന്നീട് അങ്ങോട്ട് ദിനവും നമ്മുടെ കണ്ണുകളിൽ ഞെട്ടിക്കുന്ന വാർത്തകൾ മാത്രമായിരുന്നു എങ്ങും അലയടിച്ചത് .ഒടുവിൽ അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിലും കോവിഡ്19 എന്ന മഹാമാരി റിപ്പോർട്ട് ചെയ്തു .നമ്മൾ അല്പ്പം പതറിയെങ്കിലും സർക്കാറിനെയും ആരോഗ്യവകുപ്പി ന്റേയും മിടുക്ക് മൂലം നമ്മൾ ഈ മഹാമാരിയെ അതി ജീവിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ അതി ജീവിക്കും. കാരണം ഇത് കേരളമാണ്. എന്നാലും മനസ്സുതുറന്ന് ആശ്വസിക്കുവാൻ സമയമായിട്ടില്ല .ഭീതിയുടെ നിഴൽ വീഴ്ത്തി കൊണ്ട് ഇന്ത്യയിലെ സംസ്ഥാനങ്ങൾ ആയ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഈ മഹാ വിപത്തിന്റെ നടനo നടന്നു കൊണ്ടിരിക്കുന്നു .അമേരിക്ക ,സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ കാര്യവും അങ്ങേയറ്റം ദയനീയംതന്നെ .

എന്നാൽ ഈ നിശബ്ദ കൊലയാളിയെ നശിപ്പിക്കാനുള്ള ആയുധം നമ്മുടെ കയ്യിൽ തന്നെയുണ്ട്. സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക ,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ആൽക്കഹോൾ ബേസ്ഡ് സാനിറ്റെ സർ ഉപയോഗിച്ച് കൈകൾ കഴുകുക എന്നിവയാണ് ചുരുക്കം ചില പ്രതിരോധമാർഗങ്ങൾ .മാർച്ച് 24 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ത്യയിൽ ലോക ഡൗൺ പ്രഖ്യാപിച്ചു . “ Stay Home Stay Safe “ എന്നതാണ് സാമൂഹ മാധ്യമ മുദ്രാവാക്യങ്ങൾ.ഇതുവരെ പ്രതിരോധ വാക്സിൻ കണ്ടു പിടിക്കാത്ത ഈ രോഗത്തി ന്റപ്രതിരോധത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, സാമൂഹ്യപ്രവർത്തകർ ഇവരാണ് യഥാർത്ഥ നായകന്മാർ. അവർക്ക്, നമുക്ക് ഒരുമിച്ച് അഭിവാദ്യം അർപ്പിക്കാം.

ജോയൽ എം. എ
6 A സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം