സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിസംരക്ഷണം

പരിസ്ഥിതി എന്നത് ദൈവം നമുക്ക് തന്ന വരദാനമാണ്. പരിസ്ഥിതി എന്നത് ഒരു പക്ഷെ നമ്മുടെ ജീവശ്വാസമാകാം. ചുറ്റുപാടുകൾ എന്ന വാക്ക് നാമിന്ന് ഏറെ പറയുന്ന ഒന്ന് മാത്രം. ആരാലും ചർച്ച ചെയ്യപ്പെടാത്ത പരിതാപസ്ഥിതിയിലാണ് എന്നതാണ് യാഥാർഥ്യം.
എന്താണ് പരിസ്ഥിതി !

നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകൾ ഉള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. നിറയെ കല്പവൃക്ഷങ്ങളും വയലുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉള്ള ഇടമായിരുന്നു നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം. എന്നാൽ ഇന്ന്‌ വയലുകളും കുന്നുകളും തോടുകളും കുളങ്ങളും എല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇനി വരുന്ന തലമുറകൾക്ക് കാണിച്ചുകൊടുക്കുവാൻ പോലും ഒന്നും ഉണ്ടാവുകയില്ല. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക് ശ്രദ്ധതിരിക്കുമ്പോളുണ്ടാകുന്ന ഉപഭോഗ ആസക്തിയെ തൃപ്തി പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പരിസ്ഥിതിയെ ഇല്ലാതാക്കുന്നതോടെ നാമും അതിനോടൊപ്പം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നാം ഈ പരിസ്ഥിതിയെ നശിപ്പിക്കാതിരിക്കുക. ഈ പരിസ്ഥിതി ഇല്ലാതാകുന്നതിന്റെ പ്രധാന കാരണം നാം പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെയും മലകൾ ഇടിച്ചു നിരത്തി അവിടെ ഫ്ലാറ്റുകൾ, വ്യവസായസ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്നതിലൂടെയും മണ്ണ്, വായു, ജലം ഇവയെല്ലാം മലിനമാവുകയും ചെയ്യുന്നു.

അതിനാൽ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.... നമുക്ക് ഒന്നിച്ചു നിന്ന് കൈ കോർക്കാം

ജോയൽ സജി
8 A സെന്റ്. മേരീസ് എച്ച്. എസ് കണ്ടനാട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം