സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/പരിസരമലിനീകരണം ആത്മഹത്യപരം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരമലിനീകരണം ആത്മഹത്യപരം

പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും സമ്മേളിക്കുന്ന ഒരവസ്ഥയാണ് ജീവിതം മംഗള പൂർണമായി തീരുന്നതെന്ന് ഭാരതീയ ദർശനം പഠിപ്പിക്കുന്നു. പ്രപഞ്ചവുമായുള്ള ഈ പാരസ്പര്യബോധം ഇന്ന് നഷ്ടമായവസ്ഥയില്ലാണ്.വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രങ്ങളിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായി കൊണ്ടിരിക്കുകയാണ്. ഭൂമിയും ആകാശവും സമുദ്രവുമെല്ലാം മനുഷ്യൻ ഇങ്ങനെ മലിനമാക്കിയി ട്ടുണ്ട്‌. അന്തരീക്ഷ മലനീകരണം പരിസര മലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കി കൊണ്ടിരിക്കുന്നു.അന്തരീക്ഷത്തിലെ അടിസ്ഥാന രാസ വസ്തുക്കൾക്കുപുറമെ അറുപത്തയ്യായിരംതോളം രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ നിറച്ചിട്ടുണ്ട്. ഇവയിൽ പലതും ക്യാന്സറിന്റ വിത്തുകളായി അംഗീകരിക്കപ്പെട്ടവയാണ്. ഇവ അന്തരീക്ഷ വായുവിലെ കാർബൺ ഡൈഓക്‌സൈഡിന്റെ അളവ് ഇരുപത്തിയേഴ് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി അന്തരീക്ഷത്തിലെ ചൂട് വര്ധിക്കുന്നു. ക്രമേണ ഇത് മഴയെ വിപരീതമായി സ്വാധീനിക്കും. അതു പോലെ തന്നെ നമ്മുടെ എയർ കണ്ടീഷനേർകളും, റെഫ്രിജറേറ്ററുകലം ഉല്പാദിപ്പിക്കുന്ന, "ക്ലോറോ ഫ്ലൂറോ കാർബൺ "എന്ന രാസവസ്തു ഓസോൺ പടലത്തിൽ സുഷിരങ്ങൾ സൃഷ്ഠിക്കുന്നുണ്ട്. അപകടകരമായ അൾട്ര വൈലറ്റ് വികിരണങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്ന കവചമാണ് ഓസോൺ പടലം. അന്തരീക്ഷമലിനീകരണം അത് തകർകുക്കയാണ് ചെയ്യുന്നത്. അന്തരീക്ഷമലിനീകരണം ബോംബയിൽ വ്യാവസായിക മേഖലയിൽ കഴിയുന്നവരിൽവൻതോതിൽ ക്ഷയരോഗം പടർത്തിയിട്ടുണ്ട്. കൽക്കത്തയിലെ സ്കൂൾ വിദ്യാർത്ഥികളിൽ ഇത് ശ്വാസകോശ സംബന്ധമായ നിരവധി രോഗങ്ങൾ വരുത്തിത്തീർത്തിട്ടുള്ളതായി ചിലപ്പോൾ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ജീവൻ നിലനിർത്തുന്നതിന് വായു എന്നപോലെ തന്നെ ആവശ്യമാണ് വെള്ളവും.എന്നാൽ ശുദ്ധജലം ഒരു സങ്കല്പം മാത്രമായിക്കൊണ്ടിരിക്കുകയാണ്. വ്യവസായശാലകളിൽ നിന്നും പുറത്തു വിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും വിഷമയമാക്കുന്നു. അപകടകാരികളായ മെർക്കുറി, കാഡ്മിയം, സയനൈഡുകൾ, ആഴ്‌സനിക് തുടങ്ങിയവ ഇങ്ങനെ ജലത്തിൽ ലയിച്ചു ചേരുന്നുണ്ട്. ജലമലിനീകരണത്തിന്റെ തെളിവുകളായി ഗംഗയും യമുനയും ചാലിയാരും പെരിയാറും മാറിക്കഴിഞ്ഞു. ഇതുമൂലം കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾവ്യാപകമായിട്ടുണ്ട്. കേരളത്തിൽ ആറ്റുകൊഞ്ച് തുടങ്ങിയ നിരവധി വിശിഷ്ടമായ മത്സ്യ സമ്പത്തുകൾ ഇല്ലാതെയായി തുടങ്ങി. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങൾ നികത്തുന്നതും രാസവളങ്ങൾ പ്രയോഗിക്കുന്നതും എല്ലാം ഭൂമിയുടെ ജലസംഭരണ ശേഷിയെയും സാരമായി നശിപ്പിച്ചിട്ടുണ്ട്. വനനശീകരണമാണ് പരിസ്ഥിതിനാശത്തിലേക്കുള്ള മറ്റൊരു വിപത്. വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ് കൃഷിയെ സാരമായി ബാധിക്കുന്നു. അൽദാസ് ഹക്സലെ പറഞ്ഞത് പോലെ ആറ്റം ബോംബ് ഒരു നാഗരികതയെ നശിപ്പിക്കും. എന്നാൽ മണ്ണൊലിപ് ആ നാഗരികതയുടെ മാതൃത്വത്തെയാണ് നശിപ്പിക്കുന്നത്, അമിതമായ വനനശീകരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നു.ശബ്ദമലിനീകരവും പരിസരമലിനീകരണത്തിന്റെ ഭീകരത വർധിപ്പിക്കുണ്ട് ഉച്ചഭാഷിണികളും വാഹനങ്ങളും യന്ത്രങ്ങളും നമുക്കുചുറ്റും സദാ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു. അതിശബ്ദം തലച്ചോറിന്റെ നേരായ പ്രവർത്തനത്തിന്റെ പ്രതികൂലമായി ബാധിക്കുന്നു. ഇത് കേൾവി ഇല്ലാതാക്കുകയും ഗർഭസ്‌ഥശിശുക്കളുടെ ഭാവി നശിപ്പിക്കുകയും ചെയ്യും .

ഇത്തരത്തിൽ ചുറ്റുപാടിനെ സർവത്ര വിഷമയവും അപകടകരമാംവണ്ണം മലിനമാക്കിയിരിക്കുകയാണ് മനുഷ്യൻ. വികസനത്തിലേക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയിലെ ഒരു പിഴവാണിത്. പക്ഷെ ഇതുയർത്തുന്ന ഭീഷണി മാരകമാണെന്ന കാര്യം വിസ്മരിക്കാൻ പാടില്ല. തങ്ങളുടെ തലമുറയെയും ഇത് ബാധിക്കുമെന്ന് നാമോർക്കണം. ഇങ്ങനെ മനുഷ്യൻതന്നെ തന്റെ മരണത്തിന്റെ വഴി തുറക്കുന്നതാണ്. പരിസര മലിനീകരണം എന്ന് കാണാം, അതു കൊണ്ട് അതു ആത്മഹത്യാപരമാണെന്നുള്ളതിൽ സംശയമില്ല. മലിനീകരണം ലഘുകരിക്കാനുള്ള നിരവധി സംവിധാനങ്ങൾ ശാസ്ത്രം കണ്ടെത്തിട്ടുണ്ടെങ്കിലും അവയെല്ലാം പൂർണമായും ഫലപ്രദമാണെന്ന് കരുതുക വയ്യ. പരിസര മലിനീകരണം തടയുന്നതിന് നിരവധി നിയമങ്ങൾ സൃഷ്ഠിച്ചിട്ടുണ്ട്. ജൂൺ 5, നാം ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നുണ്ട്. പരിസ്ഥിതി മലിനീകരണത്തിനെതിരെ ഒട്ടേറെ സംഘടനകളും സാഹിത്യനായകർ അടക്കം പല പ്രമുഖ വ്യക്തികളും നിരന്തരമായ പ്രവർത്തനത്തിലൂടെ വലിയ ഒരു അവബോധം സൃഷ്ടിച്ചിട്ടുമുണ്ട്. ഗവണ്മെന്റ് ചില നിയമങ്ങൾ കൂടുതൽ കർശനാമാക്കുകയും ,പരിസ്ഥിതി കോടതി, പരിസ്ഥിതി സൗഹൃദചിഹ്‌നം തുടങ്ങിയ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നു വന്നിരിക്കുന്ന പുതിയ സംരംഭങ്ങളോട് സഹകരിചുകൊണ്ട് നമുക്ക് നമ്മുടെ സുസ്ഥിതിയിലേക്ക് ഉയരേണ്ടിയിരിക്കുന്നു.

വിസ്മയ വിശ്വനാഥൻ
10 A സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം