സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാരംഗം കലാസാഹിത്യവേദി
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുന്ന പാഠ്യേതരപ്രവർത്തനമാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഇത് കുട്ടികളുടെ കലാ-സാഹിത്യ-സർഗ്ഗ വാസനകൾ വളർത്തുന്നതിനു ലക്ഷ്യം വച്ചു പ്രവർത്തിക്കുന്നു.കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണിത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. ഈ സ്കൂളിലെ മുഴുവൻ കുട്ടികളും ഈ സംഘടനയുടെ ഭാഗമാണ്. എല്ലാ വർഷവും ഈ സംഘടന ഉപജില്ലാതലത്തിൽ രജിസ്റ്റർ‌ ചെയ്ത് കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഹെഡ്മാസ്റ്റർ ശ്രീ ജോർജ്ജുകുട്ടി ജേക്കബ്ചെയർമാനും മലയാള അദ്ധ്യാപകനായ ശ്രീ കെ. വി. ജോർജ്ജ് കൺവീനറുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം നടന്നുവരുന്നു . ഉപജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്

ഭരണസമിതി
ചെയർമാൻ - സ്കൂൾ ഹെഡ് മാസ്റ്റർ കൺവീനർ - ജോർജ് കെ.വി. (അദ്ധ്യാപകൻ) മറ്റു ഭാരവാഹികൾ വിദ്യാർത്ഥികളാണ്.
പ്രവർത്തനങ്ങൾ
കുട്ടികളുടെ കലാ-സാഹിത്യ-സർഗ്ഗ വാസനകൾ വളർത്തുന്നതിന് ഉപകരിക്കുന്ന പഠന-പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്നു. 1. ഉപജില്ലാ തലത്തിൽ നടത്തുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. 2. ഉപജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ശില്പശാലകളിൽ പങ്കെടുപ്പിക്കുന്നു. 3. സ്കൂൾ തലത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. 4. രചനാമത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുന്നു. 5. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങൾ കുട്ടികൾക്ക് എത്തിച്ചു നൽകുന്നു. 6. വിവിധ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കലാ - സാഹിത്യ മത്സരങ്ങൾ
വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന കലാ-സാഹിത്യ മത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. ചെറുകഥാ രചനാ മത്സരം കവിതാ രചനാ മത്സരം ഉപന്യാസ രചനാ മത്സരം ഈ മത്സരങ്ങൾ കുട്ടികളുടെ രചനാ നൈപുണിയെ വളർത്തുവാൻ സഹായകരമായിരുന്നു.
തിരക്കഥ രചനാ പരിശീലനം
ക്ലാസ് തലത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് തിരക്കഥാ രചയിൽ പരിശീലം നൽകി. അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം എന്ന തിരക്കഥയെ അധികരിച്ചായിരുന്നു കുട്ടികൾക്ക് ഈ പരിശീലനം. ഈ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്ന കാര്യങ്ങൾ കഥ തിരക്കഥയാക്കൽ തിരക്കഥ ഷൂട്ടു ചെയ്യുന്ന വിധം എഡിറ്റിംഗിന്റെ സാങ്കേതിക കാര്യങ്ങൾ സംവിധാനത്തിന്റെ പ്രാധാന്യം ഷോർട്ട് ഫിലിം നിർമ്മിക്കുന്ന വിധം സിനിമയും തിരക്കഥയും കുട്ടികൾക്ക് വളരെ രസകരമായ അനുഭവമായിരുന്നു. നല്ല പ്രതിഭ പ്രകടിപ്പിക്കുന്ന അനവധി കുട്ടികൾ സ്കൂളിൽ ഉണ്ടെന്നു തിരക്കഥാ രചനാ പരിശീലനം വെളിപ്പെടുത്തി.
ഇ വിദ്യാരംഗം
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. ഇ വിദ്യാരംഗത്തിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നു