സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17
പൗൾട്രി ക്ലബ്
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോഴാ മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ പൗൾട്രി ക്ലബിലെ കുട്ടികൾക്കായി, മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും അവയ്ക്കുള്ള തീറ്റയുടെയും മരുന്നിന്റെയും വിതരണം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ നിർവഹിക്കുന്നു.
കാർഷിക ക്ലബ്ബ്
ഹരിതഭവൻ അഗ്രിക്ലബ്ബ് & ട്രെയിനിങ്ങംഗ് സെന്റർ എന്ന പേരിൽ ഒരു കാർഷികക്ലബ്ബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ ഇടയിൽ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും, കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. ഈ സംരഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ. മോൻസ് ജോസഫ് ഒരു സ്പ്രെയറും കൃഷി ഡിപ്പാർട്ടുമെന്റ് ഒരു പമ്പുസെറ്റും മറ്റ് കാർഷിക ഉപകരണങ്ങളും സാമ്പത്തിക സാഹായവും ൽകുകയുണ്ടായി.
അഡാർട്ട് ക്ലബ്ബ്
ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും അതിനെതിരായുള്ള ബോധവത്കരണപ്രവർത്തനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതനുമായി അഡാർട്ട് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാറുകൾ ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങിയവ നടന്നുവരുന്നു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതാ സെക്രട്ടറി ശ്രീ.സിബി നടുവിലേചെരുവിൽ സന്ദേശം നൽകുന്നു
ആരോഗ്യസംരക്ഷണത്തിന് സ്കൂളിൽ ആരോഗ്യക്ലബ്ബ്
മഴയും മഴക്കാലവും കലിതുള്ളി കടന്നുപോകുമ്പോൾ മഴക്കാലരോഗങ്ങളും കുട്ടികളെ തേടിയെത്തി. പനി, ജലദോഷം, തലവേദന, വയറുവേദന, ശരീരവേദന, മേലുനൊമ്പരം, സന്ധിവേദന, ഉറക്കക്കുറവ്, ഉത്സാഹക്കുറവ് എന്നിങ്ങനെ കുട്ടികൾ അനവധി ശാരീരിക-മാനസിക പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി. ഇവ കൂടാതെ ആശുപത്രികളിൽ അഡ്മിറ്റ് ആയി ചികിത്സിക്കേണ്ട പല രോഗങ്ങളും കുട്ടികൾക്ക് അനുഭവപ്പെട്ടു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സ്കൂളിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിക്കുന്നു. ആരോഗ്യക്ലബ്ബിന് ശ്രീമതി. ഐശ്വര്യ സി.ബി. എന്ന ആരോഗ്യപ്രവർത്തക സ്കൂളിൽ എത്തി കുുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നു. സി.എച്.സി. കൂടല്ലൂർ ആർ.ബി.എസ്.കെ. നേഴ്സ് ആണ് ശ്രീമതി. ഐശ്വര്യ. മാസത്തിൽ ഒരിക്കൽ സ്കൂളിൽ എത്തി കുട്ടികളെ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുുകയും ചെയ്യുന്നു.
ഇംഗ്ലീഷ് ക്ലബ്ബ് 2018-19
സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് എട്ട്, ഒൻപത്,പത്ത് ക്ലാസിലെ കുട്ടികൾക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. ദേവമാതാകോളേജിലെ ബിരുദാനന്തരബിരുദവിദ്യാർത്ഥികളും ഈ ഉദ്യമത്തിൽ പങ്കുചേരുന്നു.തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 3.45 മുതൽ 4.45 വരെയുള്ള സമയത്താണ് ക്ലാസ് നടത്തിവരുന്നത്. അതോടൊപ്പം ഇംഗ്ലീഷ് അസംബ്ലി, റോൾ പ്ലേ, ഇംഗ്ലീഷ് സ്ക്കിറ്റ് അവതരണം, റെസിറ്റേഷൻ തുടങ്ങിയവയിലും പരിശീലനം നൽകിവരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി 'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' നടത്തിവരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ 'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' ശ്രീ സോജൻ ജേക്കബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഇത് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.
-
ഇംഗ്ലീഷ് ക്ലബ്ബ് 2017-18
പ്രവർത്തിപരിചയ ക്ലബ്ബ്