സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മധ്യ ചൈനയിലെ പ്രധാന വ്യവസായ കേന്ദ്ര മാണ് തുറമുഖ നഗരമായ വുഹാൻ. പതിനൊന്നു ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന പ്രദേശം. പ്രതിദിനം മുപ്പത്തിനായിരത്തിലേറെ ആളുകൾ ഇവിടെ നിന്നും വ്യോമ മാർഗ്ഗയാത്ര നടത്തുന്നു . പെട്ടന്ന് കാരണമെന്തെന്നറിയാത്ത ന്യുമോണിയ കേസുകൾ വുഹാനിൽ നിന്ന് ലോകാരോഗ്യ സംഘടനക്ക് റിപ്പോർട് ചെയ്യപ്പെട്ടു. നാലുദിവസത്തിനകം കേസുകളുടെ എണ്ണം 44ആയി വർദ്ധിച്ചു. പുതിയ ഇനം കൊറോണ വൈറസ് ആണ് രോഗകാരണമെന്നു ചൈന നാഷണൽ ഹെൽത്ത്‌ കമ്മീഷൻ സ്ഥിതീകരിച്ചു.

2019 നോവൽ കൊറോണ വൈറസ് (2019ncov)എന്ന് ലോകാരോഗ്യ സംഘടന ഈ വൈറസിനെ നാമകരണം ചെയിതു. വുഹാൻ സിറ്റിക്കടുത്ത ഒരു കടൽ മത്സ്യ മാർക്കറ്റുമായുള്ള സമ്പർക്കമാണ് ഈ പകർച്ച വ്യാധിക്ക് ഇന്ന് നിദാനമായതെന്നു ചൈനയിലെ ആരോഗ്യവകുപ്പ് കണ്ടെത്തി. 98% കൂടുതൽ കേസുകൾ ചൈനയിൽ റിപ്പോർട്ട്‌ ചെയിതു. ഈ രോഗം മൂലമായുള്ള മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു തുടങ്ങി.

എന്താണീ കൊറോണ വൈറസ്? ഇതൊരു RNA വൈറസാണ്. ഗോളാകൃതി. അതിന്റെ സ്തരത്തിൽ നിന്നും സൂര്യരസ്മികൾ പോലെ തോന്നിക്കുന്ന കൂർത്ത മുനകൾ കാരണമാണ് ഈ പേര് വന്നത് . പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്നു കൊറോണ വൈറസ്. ഇവയുമായി സഹവസിക്കുകയും സമ്പർക്കം പുലർത്തുകയും ചെയുന്ന മനുഷ്യരിലും രോഗകാരിയാകുന്നു. ഇത് മൂലമുണ്ടാകുന്ന രോഗ ലക്ഷണങ്ങൾ പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, ശ്വാസംമുട്ടൽ, എന്നിവയാണ്. രോഗം ബാധിച്ച മനുഷ്യരോ, പക്ഷി മൃഗാദികളുമായോ അടുത്തിടപെടുന്നവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ചിതറി തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം.

രോഗാണു ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങൻ ഏതാണ്ട് 6മുതൽ 10ദിവസം വരെ എടുക്കാം. രോഗലക്ഷണങ്ങൾ ഉള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം,, രക്തം എന്നിവ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കിയാണ് രോഗ സ്ഥിരീകരണം നടത്തുന്നത്. കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ നിലവിൽ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ച് രോഗ തീവ്രത കുറയ്ക്കുവാനും മരണനിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാരീതികളാണ് അവലംബിക്കുന്നത്. ശ്വസന പ്രക്രിയയിൽ ഗുരുതരമായ തകരാറുള്ളവർക്ക് വെന്റിലേറ്റർ സഹായവും വേണ്ടിവരും. ഇത് ഒരു പുതിയ രോഗാണുവും പുതിയ രോഗവുമാണ്. രോഗാണുവിനേയും അതിന്റെ സംക്രമണ രീതികളും മനസിലാക്കി ജാഗ്രതയോടെ പ്രവർത്തിക്കുകയാണ് രോഗത്തെ ചെറുക്കാനുള്ള പ്രധാന മാർഗം.

ലോക്ക് ഡൗൺ ചെയുക എന്നതാണ് വൈറസിന്റെ വ്യാപനത്തെ തടുക്കാനുള്ള ഏറ്റവും നല്ല വഴി. കോവിഡ് പരക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും. കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകുന്നത് ശീലമാക്കുക. സോപ് ലഭിക്കാത്ത സാഹചര്യത്തിൽ 60%എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ്‌ സാനിറ്റൈസറുകളും ഉപയോഗിക്കാം. കേരളത്തിൽ ആരോഗ്യവകുപ്പിന്റെ 'ദിശ' നമ്പറായി 1056 ഉണ്ട്. എവിടെ നിന്ന് വേണമെകിലും ഈ നമ്പറുമായി ബന്ധപ്പെടാം. പുതിയ വൈറസായതിനാൽ തന്നെ ഇവയെ പ്രതിരോധിക്കാനുള്ള ശേഷി ശരീരം ആർജിക്കേണ്ടതുണ്ട്. അതിനു സഹായിക്കുന്ന വാക്‌സിനുകളും ചില പ്രേത്യേക മരുന്നുകളും പരീക്ഷണ ഘട്ടത്തിലാണ്. ക്ലിനിക്കൽ ട്രയലുകളിലൂടെ മാത്രമേ അവയെ പറ്റിയുള്ള അന്തിമ ഫലം പുറത്തുവിടാനാകു. വാക്‌സിനുകൾക്കും മരുന്നുകൾക്കുമായുള്ള ഗവേഷണം WHO തുടരുകയാണ്. മുകളിൽ വിവരിച്ചത് പ്രകാരമുള്ള വ്യക്തി ശുചിത്വമാർഗ്ഗങ്ങൾ പാലിക്കുക മാത്രമാണ് നിലവിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഏക വഴി.

Stay home stay safe


അർച്ചന ബി. നായർ
7A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം