സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം


മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്താണ് ആരോഗ്യം മറ്റെന്തെല്ലാം ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുന്നത് സ്വസ്ഥതയും ആരോഗ്യവുമാണ്.


എന്താണ് ആരോഗ്യം?

രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിൽക്കുന്നതിന് പരമപ്രധാനമായി പങ്കുവഹിക്കുന്നത് ശുചിത ശീലങ്ങളും പരിസരശുചികരണവുമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന പ്രധാനഘടകം വൃത്തിഹിനമായ അന്തരിഷം ആണ്. അതിനാൽ അവയെ ഇല്ലാതാക്കുക അതാണ് ആവശ്യം. ഒരു വ്യക്തി, വിട്, പരിസരം, ഗ്രാമം,നാട് എന്നിങ്ങനെ ശുചികരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവ പാലിക്കുന്നതിൽ കാണിക്കുന്നത്ര ആവേശം നാം പരിസരശുചികരണത്തിൽ കാണിക്കാറില്ല. വിട്ടിലെ പാഴ് വസ്തുക്കൾ വലിചെറിയുന്നത് പൊതുവഴിയിലേക്കാണ്. ചപ്പുചവറുകൾ ഇടനുള്ള പാത്രം നാം ഉപയോഗിക്കാറില്ല. നമ്മുടെ പൊതുസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, റോഡുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കാറില്ല. അതിനു വേണ്ട നിയമങ്ങൾ ഒന്നും പാലിക്കാറുമില്ല. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം, എന്നിവയുടെ കാര്യത്തിൽ കേരളിയർ പൊതുവെ മികവുള്ളവരാണ് എന്ന് പറയാറുണ്ട്. എന്നാൽ പരിസരങ്ങൾ, പൊതുസ്ഥാപനങ്ങൾ ഇവയെലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയിലും ആണ്. ശുചിത്വത്തിനു വേണ്ട നിർദ്ദേശങ്ങൾ ഒന്നും പാലിക്കാറില്ല.


ജനങ്ങളിൽ ശുചിത്വബോധവും ഉണ്ടാവുകയാണ് വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയായി കരുതണം. ആദ്യം ശുചിത്വബോധം നേടുക , തുടർന്ന് ശുചികരണം നടത്തുക. ഇതാണ് കുട്ടികളായ നമ്മുക്ക് ചെയ്യാനുള്ളത്. രോഗം വന്നിട്ട് ചികിത്സ നടത്തുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല ചില നല്ല ശുചിത്വശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വവും, പരിസരശുചിത്വവും ഏറ്റവും പ്രധാന്യം അർഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ചുക്കൊണ്ട് ആഗോള വ്യാപകമായി 'കൊറോണ' എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു. വികസിത രാജ്യങ്ങളിൽ മാത്രമല്ല വികസ്വര രാജ്യങ്ങളിൽ പട്ടിണി പാവങ്ങളെ പോലും ഈ പകർച്ച വ്യാധി കിഴടക്കിയിരിക്കുന്നു.


ആഗോള തലത്തിൽ തന്നെ പ്രകീർത്തിക്കപ്പെട്ട ഒന്നാണ് കേരളമോഡൽ ആരോഗ്യ മാതൃക. ജനങ്ങളുടെയും ഗവണ്മെന്റെ യും പങ്കാളിത്തത്തോടെ സമൂഹത്തിന്റെ പരിരക്ഷ ഉറപ്പാക്കുവാൻ സാധിച്ചു എന്നതായിരുന്നു കേരളത്തിലെ ആരോഗ്യ മേഖലയുടെ സവിശേഷത. 'ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളത്തെപ്പറ്റിയുള്ള വിശേഷണം. അത് തികച്ചും ശരിയാണ് എന്ന് നമ്മൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.


പലമഹാമാരിയേയും പൊരുതി ജയിച്ച നമ്മൾ 'കൊറോണ' എന്ന മഹാവിപത്തിനെയും അതിജീവിക്കും. ഗവണ്മെന്റ് നിർദേശിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് ജയിച്ച് മുന്നേറാം.


അജിലു ഗീവർ
9 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം