സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/നഷ്ടസ്വപ്നം
നഷ്ടസ്വപ്നം
മീനുക്കുട്ടിക്ക് തേങ്ങലടക്കാനായില്ല. താൻ കണ്ട സ്വപ്നങ്ങളെല്ലാം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു. ദുബായിലേയ്ക്ക് അമ്മയോടൊപ്പം ഒരു വിമാനയാത്ര അച്ചനോടൊപ്പം അടിച്ചുപൊളിച്ച് ഒരു അവധിക്കാലം. ക്രിസ്തുമസ് അവധിക്ക് അച്ഛനമ്മമാരോടൊപ്പം നടത്തിയ യാത‍്രകളെക്കുറിച്ച് കൂട്ടുകാരൊക്കെ വീമ്പിളക്കിയപ്പോൾ എല്ലാം കൊതിയോടെ കേട്ടിരിക്കാനേ അവൾക്കു കഴിഞ്ഞുള്ളു. വീട്ടിലെത്തി അമ്മയോടുസങ്കടം പറഞ്ഞപ്പോൾ അച്ചനോട് പറയൂ എന്ന് പറഞ്ഞ് അമ്മ കൈയൊഴിഞ്ഞു. അന്നു രാത്രി അച്ഛൻ വിളിച്ചപ്പോൾ ഫോൺ അമ്മയുടെ കൈയിൽ നിന്നു പിടിച്ചു വാങ്ങി അവൾ പരാതികളുടെ കെട്ടഴിച്ചു. ഇത്തവണ അവധിക്ക് വരുമ്പോൾ ഇഷ്ടമുള്ളിടത്തൊക്കെ കൊണ്ടുപോകാമെന്ന് ഉറപ്പ് നൽകി അച്ഛൻ അവളെ ആശ്വസിപ്പിച്ചു. പക്ഷേ ജോലിത്തിരക്കുമുലം അവധി കിട്ടില്ലെന്ന വിവരം മടിച്ച് മടിച്ചാണ് അച്ഛൻ വിളിച്ചറിയിച്ചത്. അന്നേദിവസം മീനുക്കുട്ടി ഭക്ഷണം പോലും കഴിക്കാതെ പിണങ്ങിയിരുന്നു. പിറ്റേന്ന് അച്ഛൻ വിളിച്ചിട്ടും സംസാരിക്കാൻ തയാറാകാതിരുന്ന മീനുക്കുട്ടിക്ക് അമ്മ പറഞ്ഞ വാക്കുകൾ വിശ്വസിക്കാനായില്ല ഇത്തവണ അമ്മയും മോളും അച്ഛനോടൊപ്പം ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നു. ഈ സന്തോഷവർത്തമാനം കൂട്ടുകാരെ അറിയിക്കാൻ മീനുക്കുട്ടിക്ക് തിടുക്കമായിരുന്നു. അങ്ങനെ സ്കൂളടയ്ക്കാൻ ദിവസങ്ങളെണ്ണി കാത്തിരുന്നപ്പോഴാണ് കൊറോണ എന്ന മഹാമാരിയെക്കുറിച്ചുള്ള വാർത്തകൾ കേട്ട് തുടങ്ങിയത്. പക്ഷേ അപ്പോഴൊന്നും തന്റെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴുമെന്ന് അവൾ കരുതിയില്ല. ഇപ്പോഴിതാ എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. കാത്തിരിക്കാം എല്ലാം ശരിയാകുമെന്ന വിശ്വാസത്തോടെ...........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ