Schoolwiki സംരംഭത്തിൽ നിന്ന്
ദൈവവിശ്വാസികളുടെ ഗ്രാമം
ദൈവവിശ്വാസികളുടെ ഗ്രാമം എന്നറിയപ്പെടുന്ന ഒരു ഗ്രാമമുണ്ടായിരുന്നു. എല്ലാവരും ദൈവത്തിൽ വിശ്വസിച്ചു പരസ്പരം സഹായം ചെയ്തു ദൈവത്തെ മാത്രം ആരാധിക്കാൻ ജീവിച്ചിരുന്നവർ. പലരും പല മതത്തിലും ജാതിയിലും പെട്ടവർ ആയിരുന്നു. എങ്കിലും ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ലതെ ചതിയോ വഞ്ചനയോ ഒന്നും കൂടാതെ അവർ ജീവിച്ചിരുന്നു. പലപ്പോഴും അ ഗ്രാമത്തിൽ കുടിവെള്ളക്ഷാമം ഉണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട് ജീവിച്ചവരായിരുന്നു അവർ.
കാട്ടിൽ പോയി മരം വെട്ടുന്നതായിരുന്നു ഓരോ വീട്ടിലെയും ഗൃഹനാഥൻമാരുടെ ജോലി. രാവിലെ മുതൽ വൈകും വരെ അവർ ജോലിയിൽ ഏർപ്പെടും. വല്ലപ്പോഴും എല്ലാവരുംകൂടി സിറ്റിയിൽ പോകും, അവരുടെ വീട്ടിലേക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കാൻ ആണ് പോകുന്നത്. പെണ്ണുങ്ങൾ കഷ്ടപ്പെട്ട് ആയിരുന്നു ജീവിച്ചിരുന്നത്. വെള്ളക്ഷാമം ഉണ്ടായാൽ 6 കിലോമീറ്റർ അകലെ വരെ കുടവും പിടിച്ചു പോകണം ഭർത്താക്കന്മാർ ഊണുകഴിക്കാൻ വരുന്നതിനുമുമ്പ് ഊണ് ഉണ്ടാക്കി ഒരുക്കി വെക്കണം. മാതാപിതാക്കൾ അവരുടെ മക്കൾക്ക് പ്രപഞ്ചത്തെക്കുറിച്ച് അറിയാവുന്നത് പഠിപ്പിച്ചു കൊടുക്കും. വീട്ടിലെ മൂത്തതും ഇളയതുമായ പെൺകുട്ടികൾ ജോലി ചെയ്യണം. ആൺകുട്ടികൾ അവരെ സഹായിക്കുകയും വേണം. പള്ളിക്കൂടത്തിൽ പോയി വന്നിട്ട് പഠിക്കാൻ കുട്ടികൾക്ക് സമയം കിട്ടില്ല. ഗ്രാമത്തിലെ പല കുട്ടികളും രാത്രിയിൽ ഉറക്കമൊഴിച്ചിരുന്ന് ആണ് പഠിക്കുന്നത്. ഇത്രയും ദാരിദ്ര്യം ഉണ്ടെങ്കിലും അവർ ദൈവത്തോട് എന്നും നന്ദി പറഞ്ഞിരുന്നു. ദൈവം അവർക്ക് നൽകിയ എല്ലാ സൗഭാഗ്യങ്ങളെ കുറിച്ച് ഓർത്ത് അവർ ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം അവരുടെ ഗ്രാമത്തിൽ പഠിപ്പും വിദ്യാഭ്യാസവും ഉള്ള ഒരാൾ വന്നു അയാളുടെ പുറകെ കുറെ പേരും കൂടെ വന്നു. എന്നിട്ട് അവർ നാട്ടിലെ പല മരങ്ങളും വെട്ടി എടുത്തു കൊണ്ട് പോയി. വിറ്റാൽ നല്ല കാശ് കിട്ടുന്ന എല്ലാ മരങ്ങളും വെട്ടി കൊണ്ടുപോയി. ഗ്രാമങ്ങളിലെ പല വീട്ടിൽ നിന്നും പല സാധനങ്ങൾ എടുത്തു കൊണ്ടുപോയി. പലപ്രാവശ്യം എല്ലാവരും പറഞ്ഞിട്ടും ആരും കേട്ടില്ല.
ഗ്രാമത്തിൽ ഒരു ഗർഭിണി ഉണ്ടായിരുന്നു അവരുടെ വീട്ടിൽ നിന്നും സാധനങ്ങൾ അവർ എടുത്തുകൊണ്ട് പോയി. അവരെ എതിർക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. കാരണം ഒരാൾ അവരെ എതിർത്തപ്പോൾ അയാളെ അവർ കൊന്നു അതോടെ ആർക്കും അയാളെ എതിർക്കാൻ ശക്തിയും ധൈര്യവും ഒന്നുമുണ്ടായിരുന്നില്ല. അവർ പോയി കഴിഞ്ഞപ്പോൾ ഗ്രാമത്തിലുള്ള എല്ലാവരും ചേർന്ന് ദൈവത്തോട് പ്രാർത്ഥിച്ചു' ദൈവമേ എന്താണ് ഞങ്ങൾക്ക് മാത്രം ഇങ്ങനെ' എന്ന് അവർ ദൈവത്തോട് ചോദിച്ചു ഞങ്ങളെ രക്ഷിക്കാൻ ആരുമില്ലേ എന്ന് ചോദിച്ചു. പക്ഷേ ഉറപ്പായും അവരെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന് അവർക്ക് വിശ്വാസം ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ ആ ഗർഭിണിക്ക് രണ്ടു ചുണക്കുട്ടികൾ ഉണ്ടായി. രണ്ട് ആൺകുട്ടികൾ. നല്ലതുമാത്രം കണ്ടും കേട്ടും വളർന്നവർ ആയിരുന്നു അവർ. ആരെങ്കിലും തെറ്റ് ചെയ്യുന്നത് കണ്ടാൽ നല്ലത് പറഞ്ഞു കൊടുക്കും. നല്ല ചങ്കൂറ്റമുള്ളവര് ആയിരുന്നു. അവർ വളർന്നുകഴിഞ്ഞു 10 വർഷത്തിനു ശേഷം അവരുടെ പണവും സാധനങ്ങളും തട്ടിയെടുക്കാൻ ആ ഗുണ്ടകൾ വീണ്ടും വന്നു. ചങ്കൂറ്റത്തോടെ അവർ രണ്ടുപേരും അവരുടെ സാധനങ്ങൾ തട്ടിയെടുക്കാൻ വന്നവരോട് അവിടെനിന്ന് പോകുവാൻ പറഞ്ഞു. ഞങ്ങൾ പോകില്ല എന്ന് ഗുണ്ടകൾ പറഞ്ഞു. പക്ഷേ രണ്ടുപേരും ആ ഗുണ്ടകളെ തല്ലിയൊടിക്കാൻ നോക്കി അവർക്ക് അവരുടെ ഗ്രാമവാസികളെ രക്ഷിക്കണമെന്ന് ഉണ്ടായിരുന്നു. അവർ ആ ഗുണ്ടകളെ തല്ലിയോടിച്ചു. പിന്നെ ആ ഗ്രാമത്തിലേക്ക് ആ ഗുണ്ടകൾ വന്നിട്ടില്ല. വരാൻ അവർക്ക് കഴിയില്ലായിരുന്നു. കാരണം ആ ചുണകുട്ടികളുടെ ചങ്കുറ്റത്തിന് മുമ്പിൽ അവർ പതറിപ്പോയി. ഗുണ്ടകൾ അവരോട് ചോദിച്ചു നിങ്ങൾക്ക് ഇത്രയും ശക്തിയും ചങ്കൂറ്റവും എല്ലാം കിട്ടിയത് എങ്ങനെയാണ്. അവർ പറഞ്ഞു ഇതെല്ലാം തന്നത് ഞങ്ങളുടെ ദൈവമാണ് എന്ന് അവർ പറഞ്ഞു. ഞങ്ങൾ പാവങ്ങൾ ആണെന്നും കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് അവർ ആ ഗുണ്ടകളുടെ പറഞ്ഞു. ഇനിമേലിൽ ഇവിടെ വരരുത് എന്നും പറഞ്ഞു. അവർ പോയ ശേഷം ഗ്രാമവാസികൾ അവരെ നമിച്ചു. നിങ്ങളാണ് ഞങ്ങളെ രക്ഷിച്ചത് എന്നും നിങ്ങളെ ഞങ്ങളുടെ ദൈവം ഞങ്ങൾക്കുവേണ്ടി അയച്ചതാണ് എന്നും പറഞ്ഞു. പിന്നെ ആ ഗ്രാമത്തിൽ ഉള്ളവരെല്ലാം സന്തോഷത്തോടെ ജീവിച്ചു.
ഗുണപാഠം- നമ്മുടെ കഷ്ടതയിൽ നമ്മളെ രക്ഷിക്കാൻ ആരും ഇല്ലെന്ന് നമ്മൾ വിചാരിക്കരുത്, കാരണം അങ്ങനെയുള്ള സമയങ്ങളിൽ ആണ് ദൈവം നമുക്ക് വേണ്ടി ആരെയെങ്കിലും അയക്കുന്നത്, നമ്മുടെ രക്ഷകനായി !
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|