സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ് ബാധ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് ബാധ


1980 മുതൽ അനേകം പകർച്ച വ്യാധികൾ പൊട്ടിപുറപ്പെടുന്നതിനു ഇന്ത്യ പലതവണ സാക്ഷ്യം വഹിച്ചു. ഇപ്പോൾ ആഗോള തലത്തിൽ വ്യാപിക്കുന്ന കോവിഡ്-19 ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പുതുതായി കണ്ടെത്തിയ സാർസ് കോവ് - 2 എന്ന വൈറസാണ് രോഗത്തിന് കാരണം. പേര് പോലെ തന്നെ, 2003ൽ ഇന്ത്യയിൽ എത്തിയ സാർസ് വൈറസിന്റെ ഉറ്റബന്ധുവാണ്. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്ന മിഡിൽ ഈസ്റ്റ്‌ റെസ്പിറേറ്ററി സിൻഡ്രോം ( മെർസ് ) ഈ രോഗത്തിന്റെ അകന്ന ബന്ധുവും.


സാർസ് വൈറസ് ഉപരി ശ്വാസനാളത്തെയല്ല, ശാസകോശങ്ങളെ ആണ് ബാധിക്കുന്നത്. അതിനാൽ 2009-ൽ പടർന്നു പിടിച്‌ വ്യാപക മരണം വിതച്ച എച്ച്1 എൻ1 വൈറസിനെ പോലെ അത്ര വേഗത്തിലും വ്യാപകമായും ഇതു പടർന്നിട്ടില്ല. എച് 1എൻ 1 വൈറസുകളാകട്ടെ ഉപരി ശാസനാളത്തെയാണ് ബാധിക്കുക. സാർസ്‌കോവ്-2 ഉപരി ശാസനാളത്തേയും ശാസകോശങ്ങളെയും ബാധിക്കും. അതുകൊണ്ട് ഇതിന്റെ വ്യാപനം എച് 1എൻ 1 പോലെ അതിവേഗത്തിലാണ്.


വൈറസ്ബാധ മൂലമുണ്ടാകുന്ന രോഗങ്ങളുടെ തീവ്രത പ്രാഥമികമായി നിർ ണയിക്കുന്നത് അതിന്റെ ജീവാപായശേഷിയുടെ അടിസ്ഥാനത്തിലാണ്. സാർസ് വൈറസ് ജീവാപായ ശേഷി കൂടിയ ഇനമായിരുന്നു. രോഗബാധിതരിൽ 10% പേരോളം മരിച്ചു. സാർസ്കോവ് -2ന്റെ അപായശേഷി സാർസിന്റേതിനേക്കാൾ വളരെ കുറവാണ്. എന്നാൽ എച്ച് 1എൻ1 ബാധയേക്കാൾ 10 മുതൽ 30 മടങ്ങ് വരെ കൂടുതലുമാണ്.


കോവിഡ് രോഗകാരണമായ നോവൽ കൊറോണ വൈറസിനു ( സാർസ്‌കോവ്-2 ) ദിവസങ്ങളോളം പലതരം പ്രതലങ്ങളിലും വായുകണങ്ങളിലും നിലനില്കാനാകുമെന്നു പഠനം. രോഗ ലക്ഷണങ്ങൾ പ്രകടമാക്കാത്ത വൈറസ് ബാധിതരും രോഗം പടർത്തുന്നതാണ് ഇതിനെ കൂടുതൽ അപകടകാരിയാകുന്നതെന്നു ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധികരിച്ച ലേഖനത്തിലുണ്ട്.


കൊറോണ പ്ലാസ്റ്റിക്കിൽ 3 ദിവസം വരെ ജീവിക്കും. വിവിധ പ്രതലങ്ങളിൽ കൊറോണ വൈറസിന്റെ ആയുസ് വ്യത്യസ്ത തരത്തിലാണ്. ചെമ്പിൽ 4 മണിക്കൂർ വരെയും, സ്റ്റൈൻലെസ്സ് സ്റ്റീലിൽ 3 ദിവസം വരെയും, കാർഡ് ബോർഡിൽ 24മണിക്കൂർ വരെയുമാണ് ആയുസ്സ്.


രോഗബാധിതരുമായി ഇടപഴകുന്നതിലൂടെയും വൈറസ് സാന്നിധ്യമുള്ള കണികകൾ ശ്വസിക്കുന്നതിലൂടെയും, വൈറസുള്ള വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയുമാണ് വൈറസ് പടരുന്നത്.


മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസാണ് കൊറോണ. മനുഷ്യനിൽ ജലദോഷപ്പനി മുതൽ മാരകരോഗങ്ങൾക്ക് വരെ കാരണമാകാം. കൊറോണ കുടുംബത്തിൽ ജനിതകമാറ്റം സംഭവിച്ചു പുതിയതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് -19 (കൊറോണ വൈറസ് ഡിസീസ് 2019).


കോവിഡ് -19 ആദ്യം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ ഹുബെ പ്രവിശ്യയിൽ മരണനിരക്ക് 2-3% ചൈനയ്ക്കു പുറത്ത് ഇത് 0.5-1% ആണ്. ചൈനയിലെ വുഹാനിൽ 2019 ഡിസംബറിൽ രോഗം വ്യാപിച്ചതിന്റെ തോത് അമ്പരപ്പിക്കുന്നതും വിവരണാതീതമാണ്. 2020 ജനുവരിയിലാണ് വൈറസ് ഏതെന്നു കണ്ടെത്തി. പുതിയ കൊറോണ വൈറസ് രോഗം ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31 ആണ് റിപ്പോർട്ട് ചെയ്യുന്നത്.


ചൈനയ്ക്കു പുറത്തു കോവിഡ് -19 വൈറസ് ഏറ്റവും കൂടുതൽ പടർന്നു പിടിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. രോഗികളിൽ 42% വയോജനങ്ങൾ കോവിഡ് -19 വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതൽ പ്രായമേറിയവരിലെന്നു പഠനം. അതും ഹൃദ്രോഗം, രക്താസമ്മർദ്ദം, പ്രമേഹം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ അലട്ടുന്നവരിലാണ്.


ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതർ ദക്ഷിണകൊറിയയിലാണ്. ആശങ്കയുടെ അന്തരീക്ഷത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ 'ഐ ടി ബി ബെർലിൻ ചരിത്രത്തിൽ ആദ്യമായി ജർമനി റദ്ദാക്കി. ഇന്ത്യയുടെ ആദ്യ കൊറോണ വൈറസ് തൃശ്ശൂരിൽ ആയിരുന്നു.


പകർച്ചവ്യാധിക്ക് അടിമപെട്ടവരുമായോ സമാനസാഹചര്യങ്ങളുമായോ പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരെ രോഗവ്യാപനം തടയാനായി, മറ്റുള്ളവരുമായി അടുത്ത് ഇടപഴക്കുന്നതിൽനിന്നു മാറ്റി പ്രത്യേകം നിരീക്ഷിക്കുന്ന പൊതുജനാരോഗ്യ പ്രക്രിയയാണ് ക്വറന്റീൻ. ക്വറന്റീനിൽ പ്രവേശിക്കുന്നവർ രോഗികളല്ല. ഒരു പക്ഷെ, അവർ നിർദിഷ്‌ട രോഗത്തിന്റെ ഇൻക്യൂബേഷൻ പീരിയഡിൽ ആയിരിക്കാം. അങ്ങനെയെങ്കിൽ ഈ കാലയളവിൽ അവരുമായി അടുത്ത് ഇടപഴക്കുന്നവർക്കു രോഗം പകരാൻ സാധ്യതയുണ്ട്. ക്വറന്റീൻ വഴി ഇതു തടയുന്നു. ഓരോ രോഗത്തിന്റെയും ക്വാറന്റീൻ കാലയളവ് വ്യത്യസ്മായിരിക്കും. 14 ദിവസമാണ് കോവിഡ് -19 ന്റെ ക്വാറന്റീൻ കാലയളവ്.


വയോധികരെയും രോഗികളെയും പൂർണ്ണമായ ക്വാറന്റീനിൽ ആക്കുകയും രോഗവ്യാപനശേഷി കുറവുള്ള, ആരോഗ്യമുള്ള യുവാക്കളെ പുറത്തിറക്കുകയും ചെയ്യുന്നതിനെയാണ് റിവേഴ്‌സ് ക്വാറന്റീൻ എന്ന് വിളിക്കുന്നത്. ദൈനംദിന ജോലികളും, ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോവുകയാണ് റിവേഴ്‌സ് ക്വാറന്റീൻ വഴി ലക്ഷ്യമിടുന്നത്. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് നമ്മുടെ സാമൂഹിക - സാമ്പത്തിക സാഹചര്യങ്ങൾകൂടി പരിഗണിക്കുമ്പോൾ സമ്പൂർണ്ണ ലോക്ഡൗൺ അധികകാലം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇവിടെയാണ്‌ റിവേഴ്‌സ് ക്വാറന്റീന്റെ പ്രസക്തി വർധിക്കുന്നത്.



അനീറ്റ റെജി
9 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം