സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണ കാലം - പരിസ്ഥിതിക്കുവേണ്ടിയുള്ള കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം - പരിസ്ഥിതിയ്ക്കുവേണ്ടിയുള്ള കാലം

കോവിഡ് - 19 എന്ന കൊറോണ വൈറസിനെ തുരത്താൻ ലോകം ഒന്നൊക ശ്രമിക്കുന്ന ദിവസങ്ങൾ ആണ് ഇപ്പോൾ. ഇന്ത്യയിലെ പ്രധാന പ്രതിരോധ നടപടികളിൽ ഒന്നാണ് ലോക്ക് ഡൗൺ. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം വീടിന് പുറത്തിറങ്ങുയും ബാക്കി സമയം വീടിനുള്ളിൽ ചിലവഴിക്കുകയും ചെയ്യുകയാണ് ഇന്ത്യയിലെ ജനങ്ങൾ. പലർക്കും ഈ ദിവസങ്ങൾ എങ്ങനെ ചിലവഴിക്കും എന്ന് അറിയില്ല. എന്നാൽ ഈ ലോക്ക് ഡൗൺ കാലം നമുക്ക് പ്രകൃതിക്കായി മാറ്റിവയ്ക്കാം.

പരിസ്ഥിതി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ

വായു മലിനീരണം (air pollution)

നാം ശ്വസിക്കുന്ന വായു പോലും മലിനമാക്കപെടുന്ന അസ്ഥയാണ് ഇത്. എന്നാൽ ഇതിനു കാരണവും മനുഷ്യൻ തന്നെ ആണ്. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങൾ ആണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം. എന്നാൽ ഈ ലോക്ക് ഡൗൺ ദിവസങ്ങളിൽ ഇത് നന്നയി കുറഞ്ഞിട്ടുണ്ട്. വിഷവാതകങ്ങൾ പുറന്തള്ളുന്നവയുടെ ഉപയോഗം കുറഞ്ഞതാണ് കാരണം. ഇപ്പോൾ ഉള്ള സാഹചര്യം തന്നെ തുടരാൻ നാം ശ്രമിക്കണം. അതായത് വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നാണ് അർഥം. ഇങ്ങനെ ചെയ്താൽ വായു മലിനീകരണം ഒരു പരിധി വരെ തടയാം. കൂടാതെ വീട്ടിൽ ഒരു ചെടി നട്ടു പിടിപ്പിക്കുകയും ചെയ്യാം. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയാൻ അത് സഹായിക്കും.

ജല മലിനീകരണം (water pollution ), മണ്ണ് മലിനീകരണം (soil pollution)

മനുഷ്യൻ ആവശ്യത്തിനുശേഷം വലിച്ചെറിയുന്ന മാലിന്യങ്ങൾ ആണ് ജലം മലിനമാകുന്നതിന്റെ പ്രധാന കാരണം. പ്രത്യേകിച്ച് പ്ലാസ്റ്റിക് എന്ന വിഷ വസ്തു. ഈ വസ്തുക്കൾ തന്നെ ആണ് മണ്ണ് മലിനീകരണത്തിന്റെയും കാരണം. എന്നാൽ ഇപ്പോൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെയും മറ്റു മാലിന്യങ്ങളുടെയും അളവ് കുറഞ്ഞതോടെ ജല മലിനീകരണവും മണ്ണ് മലിനീകരണവും കുറഞ്ഞു. ഈ സാഹചര്യം തന്നെ നമ്മുക്ക് മുൻപോട്ട് തുടർന്ന് കൊണ്ട് പോകാം.

ശബ്ദ മലിനീകരണം (sound pollution)

പരിസ്ഥിതിയിലെ മറ്റൊരു പ്രശ്നമാണ് ശബ്ദമലിനീകരണം. യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും ഉപയോഗം ആണ് ഇതിനു പ്രധാന കാരണം. ഈ ദിവസങ്ങളിൽ അവയുടെ ഉപയോഗം കുറഞ്ഞതോടെ ശബ്ദമലിനീകരണം വളരെയേറെ കുറഞ്ഞു. ലോക്ക് ഡൗണിനുശേഷവും പ്രകൃതിക്ക് ആഘാതമേൽപ്പിക്കുന്ന ശബ്ദങ്ങൾ നമുക്ക് കഴിവതും ഒഴിവാക്കാം.

ലോക്ക് ഡൗൺ കാലത്ത് നമുക്ക് ചെയ്യാൻ കഴിയുന്നത്

   • കഴിയുന്നത്ര മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കാം. പ്രകൃതിയെ സംരക്ഷിക്കാൻ ഉള്ള പ്രധാന മാർഗം ആണത്.
   • വെള്ളം അധികം പാഴക്കാതിരിക്കാം
   • വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാം
   • വ്യക്തി ശുചിത്വം പോലെ  തന്നെ പ്രധാനമാണ് പരിസരശുചിത്വവും. ഈ ദിവസങ്ങൾ നമുക്ക് പരിസരശുചിത്വത്തിനായി മാറ്റി വയ്ക്കാം.

കൊറോണാ കാലം തിരിച്ചറിവുകളുടെ കൂടി കാലമാണ്. ലോക്ക് ഡൗൺ ദിനങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് ഇനിയൊരു പകർച്ചവ്യാധി വരാതിരിക്കാൻ നമുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം. കൊറോണായ്ക്ക് ശേഷവും പരിസ്ഥിതി സംരക്ഷണം തുടരാം.

ലിയ സാറ ബിനു
8 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം