സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണയിലും കൂട്ടായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിലും കൂട്ടായ്മ



കൊറോണ എന്നൊരു വൈറസ് വന്നു
മാനവ മക്കൾ ഒന്നായ് ചേർന്നു
വിവിധ മതങ്ങൾ ജാതികളെല്ലാം
കൈകോർത്തൊന്നായ് പൊരുതീടുന്നു.

പലവിധ കിറ്റുകൾ പല വ്യജ്ഞനങ്ങൾ
പച്ചക്കറിയും സംഭാവനയായി.
നൽകും മാനുഷഹൃത്തിൽ സ്നേഹം
വർണ്ണിപ്പാനതു സാധ്യവുമല്ല.

പണ്ടൊരു നാളിൽ പ്രളയം വന്നു
പ്രളയാനന്തര ചെയ്തികളെല്ലാം
കണ്ടൊരു നമ്മൾ കരുതീടേണം
അപരനു നന്മകൾ ചെയ്തീടേണം

 സമ്പർക്കം നാം ഒഴിവാക്കേണം
വായും മൂക്കും മാസ്കിൽ മറയ്ക്കേണം.
വെറുതേയങ്ങു നടന്നീടാതെ
വീട്ടിൽ തന്നെ കഴിഞ്ഞീടേണം
    
വൈറസ് ബാധ ഒഴിവാനായ്
ഈശ്വരനോട് പ്രാർത്ഥിക്കേണം
അങ്ങനെ ഈ മഹാമാരിയെ നമ്മൾ
തുരത്തീടേണം ലോകത്തു നിന്ന്.…
 


മെറീന റോയി
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത