സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്


കുഞ്ഞൻ വൈറസ്


കൊറോണ …... ഇത് കൊറോണയുടെ കാലം…... മധ്യവേനലവധിക്ക് സ്കൂൾ അടക്കുമ്പോൾ നിരവധി പരിപാടികൾ പ്ലാൻ ചെയ്തിരുന്ന നമ്മളെ എല്ലാവരെയും വീടുകളിലെ അടച്ചിട്ട മുറിക്കുള്ളിൽ ഇരുത്തിയ കുഞ്ഞൻ വൈറസ്.….. അമ്പലങ്ങളും പള്ളികളും അടച്ചിട്ട് വീടിനുള്ളിൽ ഒതുങ്ങിയിരിക്കേണ്ടി വന്ന സമയം. വർഗ്ഗവർണ്ണലിംഗഭേദമില്ലാതെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ കുഞ്ഞൻ വൈറസ്‌. നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ട കാര്യങ്ങളാണിതെല്ലാം. ഈ കുഞ്ഞൻ വൈറസിന് ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെങ്കിൽ നമ്മൾ ലോകജനത ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ വേരോടെ പിഴുതുകളയണം. അതിനായി ആരോഗ്യമന്ത്രാലയങ്ങളും അധികൃതരും പറയുന്നത് നമ്മൾ അനുസരിച്ചേ മതിയാവൂ. അകലം പാലിക്കുകയും കൈകൾ വൃത്തിയാക്കുകയും മാസ്ക്ക് ഉപയോഗിക്കുകയും ഒക്കെ ചെയ്യുമ്പോൾ കൊറോണ നമ്മളിൽ നിന്നും അകന്ന് പോകും. ഭാരതീയരായ നമ്മെ തകർക്കാൻ ഒരു വൈറസിനെയും അനുവദിക്കരുത്...


Stay home Stay Safe....



നവനീത് എസ്
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം