സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/അവനിയുടെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
അവനിയുടെ ദുഃഖം



കൊറോണ! കൊറോണ എന്ന മഹാവ്യാധിയിൽ
മരണത്തെ നാം നേരിൽ കാണുന്നു.
ആദ്യം നിപ്പയായ് ജീവൻ പൊലിഞ്ഞു.
പിന്നെ പ്രളയവും, മാരിയും വന്നു.
ജീവനുകൾ കൊന്നൊടുക്കി മനസുകൾ നീറ്റിടുന്നു.
ഇപ്പോൾ കൊറോണ എന്ന പേരിൽ
ഇത് മനുഷ്യരെ, ജീവ ജാലങ്ങളെ- കൊന്നൊടുക്കുന്നു.
ഇതിനായി ഓരോ ജനതയും എങ്ങനെ പോരാടും.
മനുഷ്യാ! നീ എന്നായാലും ഭൂമിയിൽ നിന്ന് പോകണം...
എങ്കിലും നീ നിന്നെ സംരക്ഷിക്കുവിൻ
നിന്നെ പോലെ നീ മറ്റുള്ളവരെയും സംരക്ഷിക്കുവിൻ.
ഇന്ന് കേൾക്കുന്ന സർക്കാർ വാക്കുകൾ
ഓരോന്നും അനുസരിച്ചു പോകുവിൻ.
കൂട്ടായി നമ്മൾക്ക് പോരാടി ജയിക്കാം കോറോണയെ.
കൊറോണ, നീ പോകുക ഭൂമിയിൽ നിന്ന്
നിനക്ക് അധിവസിക്കാനുള്ള ഇടമല്ലിത്.
നിപ്പായും, പ്രളയവും , പേമാരിയും, കൊറോണയും,
ഒന്നുമീ ഭൂമിയെ, ജീവജാലങ്ങളെ തുടച്ചു നീക്കുവാൻ
നിനക്കാവില്ല വൈറസെ പോകുക നീ
പോകുക നീ ഈ ഭൂമിയിൽ നിന്നും ..............
 


വിസ്മയ സജിമോൻ
9 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത