സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/അമ്മക്കിളിയും കുഞ്ഞും

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മക്കിളിയും കുഞ്ഞും


ഒരിടത്ത് ഒരു അമ്മക്കിളി ഉണ്ടായിരുന്നു.അമ്മക്കിളിക്ക് ഒരു കുഞ്ഞു ക്കിളി കുഞ്ഞും ഉണ്ടായിരുന്നു.അവർ രണ്ടു പേരും വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. ഒരു ദിവസം അമ്മക്കിളി കുഞ്ഞു ക്കിളിയോട് പറഞ്ഞു. കുഞ്ഞു ക്കിളി അമ്മ തീറ്റ തേടാൻ പോകുകയാണ്. നീ എങ്ങോട്ടും പോകരുത്. ഇവിടെ തന്നെ ഇരിക്കണം. നീ പറന്നും പോകരുത്. നിനക്ക് പറക്കാൻ കഴിയില്ല. ഇങ്ങനെ പറഞ്ഞത് അമ്മക്കിളി പറന്നു പോയി. അപ്പോൾ കുഞ്ഞു ക്കിളി ഓർത്തു. ഞാൻ പതുക്കെ പറക്കും. എന്നിട്ട് അമ്മ വരുമ്പോൾ കൂട്ടിൽ കയറിയാൽ മതി എന്നു പറഞ്ഞ് കുഞ്ഞിക്കിളി പറക്കാൻ തീരുമാനിച്ചു, അവൾ ഭയത്തോടെ കുഞ്ഞു ചിറകുകൾ വിരിച്ചു. എന്നീട്ട് അവൾ ചാടി അപ്പോൾ അവൾക്ക് പറക്കാൻ പറ്റില്ല. അവളുടെ ചിറകുകൾ അനങ്ങില്ല. അവൾ അമ്മേ - അമ്മേ എന്ന് വിളിച്ച് ഉച്ചത്തിൽ കരഞ്ഞു.പെട്ടെന്ന് അവൾ താഴേക്ക് വീണു. അപ്പോൾ കുഞ്ഞു ക്കിളി അമ്മ പറഞ്ഞ കാര്യം ഓർത്തു.അമ്മ പറയുന്നത് കേട്ടാൽ മതിയായിരുന്നുവെന്ന് തോന്നി. പാവം കുഞ്ഞു ക്കിളിയുടെ തൂവൽ എല്ലാം പോയി. കുഞ്ഞു ക്കിളി അമ്മേ.... എന്നു പറഞ്ഞ് ഉച്ചത്തിൽ കരഞ്ഞു. അപ്പോൾ കുഞ്ഞു ക്കിളിയുടെ അമ്മ അടുത്തേക്ക് വന്നു. കുഞ്ഞു ക്കിളിക്ക് സന്തോഷമായി. അമ്മ കുഞ്ഞു ക്കിളിയോട് ചോദിച്ചു, നീ എവിടെയായിരുന്നു, അമ്മ ഒരു പാട് വിഷമിച്ചു. അമ്മ പറഞ്ഞതല്ലേ എങ്ങോട്ടും പോകരുത് എന്ന്. അപ്പോൾ കുഞ്ഞു ക്കിളി പറഞ്ഞു. എന്നോട് ക്ഷമിക്കണം അമ്മേ.... ഞാൻ ഇനി അമ്മ പറയുന്നത് എല്ലാം അനുസരിക്കും. അപ്പോൾ അമ്മക്ക് സന്തോഷമായി. അങ്ങനെ അമ്മ പറയുന്നതെല്ലാം കുഞ്ഞുക്കിളി അനുസരിച്ച് സന്തോഷത്തോടെ ജീവിച്ചു.



അലോണ ബിനു
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ