സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/അതിജീവനത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിലേക്ക്

ഇതിനോടകം ഈ വൈറസ് ബാധ ലോകത്തിലെ 240 ൽ അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയ മലയാളി പ്രവാസികളിലൂടെയാണ് ഈ രോഗബാധ കേരളത്തിലും എത്തിയത്. കോവിഡ് ദുരന്തത്തിൽ പകച്ചു നിൽക്കുന്ന ലോകത്തിന്റെ നിശ്ചലാവസ്ഥ, മനുഷ്യൻ ഇടപെടുന്ന എല്ലാ മേഖലകളുടെയും നിശ്ചലാവസ്ഥയാണ്. ഇതിനിടയിൽ മനുഷ്യജീവിതം ദുരിതത്തിലേക്കും ദുരന്തത്തിലേക്കും പോകാതിരിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. കൊറോണ പ്രതിരോധം കാസർകോഡ്. കോവിസ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക പ്രശംസ നേടിയ കേരള സർക്കാരിനെ മൂക്കു കൊണ്ട് ക്ഷ വരപ്പിച്ച ജില്ലയാണ് കാസർഗോഡ്. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ ഗ്രാഫ് ഉയർന്നപ്പോൾ ആരോഗ്യരംഗത്തെ കേരള മാത്യകയ്ക്ക് കാസർഗോഡ് വെല്ലുവിളിയാകുമെന്നു തന്നെ കരുതി. ഒരു വേള ചിന്താക്കുഴപ്പത്തിലാക്കിയ സർക്കാർ തൊട്ടടുത്ത നിമിഷം ബുദ്ധിപരമായി കരുനീക്കി. അതിന്റെ ഫലമായി കേരളത്തിന്റെ വടക്കേയറ്റത്തേക്കു വീരേന്ദ്ര വിജയ് സാഖറെ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ കടന്നു വരവ്. സാഖറെ കാസർകോട്ടേക്കു നിയോഗിക്കാൻ മന്ത്രിസഭ ഒറ്റക്കെട്ടായാണു തിരുമാനമെടുത്തത്. കൊറോണ വൈറസിനെ ചെറുത്തു നിൽക്കാനായി സാമൂഹിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് ഒരു മിനിറ്റ് നേരെമെടുത്ത് കൈ കഴുകുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മുഖാവരണം ധരിക്കുക. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക. കൃത്യമായ വാക്സിനേഷൻ കൊറോണ വൈറസിനെതിരെ കണ്ടെത്തിയിട്ടില്ല. എങ്കിലും ഈ രോഗബാധ ഉണ്ടായാൽ 95% രോഗി മുക്തി നേടും. അതിനാൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.


പ്രിയദർശിനി എം. ആർ
7 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം