സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാളുകൾ


അഖില ലോകത്തെയും ഭീതിയിൽ ആഴ്ത്തിയ മഹാ വ്യാധിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. ചൈനയിൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ ലോകം മുഴുവൻ പടർന്നു പിടിച്ചു ഈ വൈറസ്. വെറും ഒരു മാസത്തിനുള്ളിൽ നമ്മുടെ കേരളത്തിലും എത്തി. ഈ വൈറസിനെ തുരത്തുക എന്നത് പ്രയാസകരമാണ്. ഇതിനുള്ള വാക്സിനുകളും കണ്ടെത്തിയിട്ടില്ല. പൊതുവെ മരണനിരക്ക് കുറവാണെങ്കിലും വ്യാപനശേഷി കൂടുതൽ ആണ്. കൊറോണ വൈറസിനെ തുരത്തുക എന്നത് പ്രയാസകരവും ശ്രമകരവുമാണ്. കൊറോണയെ തുടർന്ന് ലോകം മുഴുവൻ അടച്ചുപൂട്ടേണ്ട അവസ്ഥയായി. ഭൂമി ഒട്ടാകെ ഇപ്പോൾ കൊറോണയുടെ ചങ്ങലയിൽ ബന്ധിതമാണ്. കാട്ടുതീപോലെ പടർന്ന് പിടിച്ച കൊറോണ കേരളത്തെ പിടിച്ചു കുലുക്കി. എന്നാലും നമുക്ക് അഭിമാനിക്കാം, കാരണം ഒരു പരിധി വരെ നമുക്ക് കൊറോണയെ നിയന്ത്രിക്കാൻ സാധിച്ചു. അതിനായി പ്രയത്നിച്ച ഡോക്ടേർസ് , നേഴ്സസ്, പോലീസുകാർ ആരോഗ്യ പ്രവത്തകർ, മറ്റു അധികാരികൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നമ്മുക്ക് കടമയുണ്ട് . അഖിലലോകത്തിനും മാതൃകയാണ് നമ്മുടെ ഇന്ത്യ. എന്നാൽ ഇന്ത്യക്കു മാതൃക കേരളം ആണ്. ഒരു പക്ഷെ ഇത് ലോകത്തിൽ അദ്യമായിരിക്കും ആരാധാനാലയങ്ങൾ പോലും അടച്ചിട്ട അവസ്ഥ. മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തിയവരാണ് കേരളത്തിൽ കൊറോണയെ എത്തിച്ചത് എങ്കിലും കരുതലോടു കൂടിയാണ് കേരളം പ്രവർത്തിച്ചത്. നാം പ്രധാനമായും ചെയ്യേണ്ടത് ഈ വൈറസിനെ പ്രതിരോധിക്കുക എന്നതാണ്. ഈ വൈറസിനെ പ്രതിരോധിക്കാൻ പൊതുസ്ഥലങ്ങളിൽ മാസ്കുപയോഗിക്കുക, കൈകൾ ഇടക്കിടെ സോപ്പ്, ഹാൻഡ്‌വാഷ് മുതലായവ ഉപയോഗിച്ചു വൃത്തിയാക്കുക എന്നിവയാണ്. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായും മൂക്കും തുവാല ഉപയോഗിച്ചു മറകാകണം. നമ്മുടെ സ്നേഹസന്ദർശനങ്ങൾ ഒഴുവാക്കണം. മുഖ്യമായും ശുചിത്വം പാലിക്കണം. വ്യാജവാർത്തകൾക്കു ചെവി കൊടുക്കരുത്‌, പരത്തരുത്. ഈ വൈറസിന്റെ ലക്ഷണങ്ങൾ പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന എന്നിവയാണ്. പനിയോ മറ്റോ അനുഭവപെടുന്നുണ്ടങ്കിൽ മറ്റുള്ളവരുടെ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുക.


ആരോഗ്യപ്രവർത്തകരുടെയും പോലീസ് അധികാരികളുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് ഈ കൊറോണ കാലത്തെ അതിജീവിച്ച് നമുക്ക് മുന്നേറാം.


Stay home, Stay safe.



ജൂവൽ അന്ന ഇമ്മാനുവൽ
7 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം