സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/വിടപറയും മുമ്പേ

Schoolwiki സംരംഭത്തിൽ നിന്ന്
വിടപറയും മുമ്പേ.....

അമ്മേ ഇത് ഞാനാണ് അമ്മേ അമ്മയുടെ അപ്പു. എനിക്കറിയാം അമ്മയ്ക്ക് എന്നോട് പിണക്കം ആണെന്ന്. അപ്പു ഇനി അമ്മയെ വിളിക്കേണ്ട, അമ്മ ഇനി ഉണരില്ല . അപ്പു പഴയ ഓർമ്മകളിലേക്ക് പോയി. വളരെ ദാരിദ്ര്യമേറിയ ഒരു ചുറ്റുപാടിലാണ് അപ്പു വളർന്നുവന്നത്. അപ്പുവിനെ രണ്ടു വയസ്സുള്ളപ്പോൾ അവരുടെ കുടുംബത്തിലെ ഏക വരുമാന മാർഗ്ഗമായ അച്ഛൻ മരണമടഞ്ഞു. അതിനുശേഷം അമ്മയായിരുന്നു അവൻറെ ലോകം . കുടുംബത്തിൻറെ നിലനിൽപ്പിനും നല്ല ഭാവിക്കുവേണ്ടി അമ്മ അടുത്തുള്ള കയർഫാക്ടറിയിൽ  ജോലിക്ക് പോകാൻ തുടങ്ങി. വർഷങ്ങൾ കഴിഞ്ഞു അപ്പു ആദ്യമായി സ്കൂളിൽ പോവാൻ പോവുകയാണ്  അപ്പു മോനെ വേഗം വന്നേ ദേ .....മാളു വന്നിരിക്കുന്നു . വിമല ചേച്ചി ഞാൻ എൻറെ അപ്പുവിനെ മാളുവിനെ കയ്യിൽ ഏൽപ്പിക്കുകയാണ് . നീ പേടിക്കേണ്ട മാളു അപ്പുവിനെ നന്നായി നോക്കിക്കൊള്ളും. മാത്രമല്ല അവരുടെ രണ്ടു പേരുടെയും ക്ലാസ് അടുത്തടുത്തല്ലേ അതുകൊണ്ടുതന്നെ മാളു ഇവനെ നന്നായി നോക്കികൊള്ളും മാളു നിൻറെ അനിയനെ പോലെ തന്നെ നോക്കണം . ഞാൻ നന്നായി നോക്കിക്കോളാം. അപ്പുവിനെ വളർച്ചയിൽ അമ്മ വളരെ ഏറെ സന്തോഷിച്ചു .അപ്പു നന്നായി പഠിക്കുന്നുണ്ട് എന്ന് ടീച്ചർ പറയുമ്പോൾ അമ്മയുടെ മനസ്സ് വളരെയേറെ സന്തോഷിച്ചു. വർഷങ്ങൾ കഴിഞ്ഞു ഇന്ന് അപ്പുവിനെ പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് വരികയാണ് .അപ്പു പേടിച്ചിരിക്കുകയാണ് ,അമ്മ പ്രാർത്ഥനയിലും . അപ്പോഴാണ് മാളു ഓടി വരുന്നത് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരിക്കുന്നു. അപ്പു അമ്മയെ വാരിപ്പുണർന്നു .അമ്മയ്ക്ക് വളരെ സന്തോഷമായി എൻറെ കഷ്ടപ്പാട് കണ്ട് വളർന്ന അവൻ നന്നായി പഠിച്ചല്ലോ. ഇനിയെന്ത് നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം നൽകിയത് ഇങ്ങനെയാണ് "ഡോക്ടർ " . അതുകേട്ട് അമ്മയ്ക്കും സന്തോഷമായി അമ്മയുടെ ആഗ്രഹം അതുതന്നെയായിരുന്നു നാട്ടുകാരുടെയും . അമ്മയുടെ അധ്വാനത്തിന്റെ സഹായത്തോടെ അവൻ പഠിക്കാൻ പട്ടണത്തിലേക്കു പോയി ഒരു നാടിനെ മുഴുവൻ പ്രതീക്ഷയും അവനിലായിരുന്നു .അവൻ വന്നിട്ട് നാട്ടിൽ ഒരു ആശുപത്രി കെട്ടണം എന്നാണ് അവരുടെ ആഗ്രഹം. ആദ്യമായാണ് അമ്മയെ വിട്ട് അപ്പു ദൂരേക്ക് പോകുന്നത് അപ്പുവിനും അമ്മയ്ക്കും വളരെയേറെ വിഷമമുണ്ട്. അങ്ങനെ അവൻ പോയി. ആദ്യത്തെ രണ്ടു വർഷം അവൻ അമ്മയെ കാണുവാൻ വരുമായിരുന്നു :പിന്നെ പിന്നെ അവനെ കാണാതായി . ദിവസങ്ങൾ കഴിയും തോറും അമ്മ രോഗത്തിന് അടിമപ്പെടുകയും ആയിരുന്നു .അങ്ങനെ പഠനം പൂർത്തിയായ വർഷം കഴിഞ്ഞിട്ടും അവൻ വീട്ടിലേക്ക് വരാതിരുന്നാൽ അമ്മ മാളുവിനെ വിട്ട അന്വേഷിക്കുവാൻ തീരുമാനിച്ചു .അമ്മ പൂർണ്ണമായും രോഗശയ്യയിലായിരുന്നു. അങ്ങനെ മാളു അപ്പുവിനെ തിരക്കി പട്ടണത്തിലെത്തി അവിടെ എത്തിയപ്പോൾ ആണ് അവൾ ആ സത്യം അറിഞ്ഞത് അപ്പു ഉന്നത മാർക്ക് കരസ്ഥമാക്കി പട്ടണത്തിലെ നല്ല ആശുപത്രിയിൽ ഡോക്ടറായിരിക്കുന്നു. അവൾ അപ്പുവിനെ കണ്ട് സംസാരിച്ചപ്പോൾ അപ്പു പറയുന്നത് അവളെ വല്ലാതെ സങ്കടപ്പെടുത്തി .അപ്പു പഠിക്കുന്ന നേരത്ത് ഒരു പെൺകുട്ടിയുമായി പ്രേമത്തിൽ ആയിരുന്നു ആ പ്രണയം അവരെ വിവാഹത്തിലേക്ക് നയിച്ചു . അവൾക്ക് ഇഷ്ടമല്ലാത്തതിനാൽ നാട്ടിൽ ജോലിചെയ്യുന്നത് പറ്റിയില്ല. അതുകൊണ്ട് ഞാൻ അമ്മയെ ഉപേക്ഷിച്ചു. എന്ത്? ഈ പറയുന്നത് നീ തന്നെയാണോ?

അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അപ്പു പോയി. മാളു നാട്ടിലേക്ക് മടങ്ങി .അമ്മയോട് നാട്ടുകാരോടും ഈ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല .മാസങ്ങൾക്ക് ശേഷം ഒരു കുട്ടിയെ കയ്യിൽ കൊടുത്ത് അപ്പുവിന്റെ ഭാര്യ അവനെ ഉപേക്ഷിച്ചുപോയി. അതിനുശേഷം അവൻ അമ്മയെ ഓർത്തു അമ്മയുടെ അടുത്തേക്ക് വരാൻ തീരുമാനിച്ചു :അമ്മയുടെ അവസ്ഥ ഗുരുതരമായിരുന്നു.അമ്മ ഓരോ നിമിഷവും അപ്പുവിനെ അന്വേഷിക്കും . അമ്മ മാളുവിനോട് ചോദിച്ചു മോളെ അവൻ വരുമോ വീണ്ടും ചോദിച്ചു മറുപടി പറഞ്ഞില്ല. ഇപ്പോൾ വന്നില്ലെങ്കിൽ അവൻ എപ്പോൾ വരാനാണ് എന്ന് അമ്മ ചോദിച്ചു . അപ്പോൾ ആരോ വന്ന് വാതിലിൽ മുട്ടി അപ്പു ആയിരിക്കും അമ്മ പറഞ്ഞു . വാതിൽ തുറന്നപ്പോൾ അപ്പു നിൽക്കുന്നു. കാലിൽ വീണ് മാപ്പ് പറഞ്ഞു .നടന്ന സംഭവങ്ങൾ പറഞ്ഞു  അപ്പുവിനെ അമ്മയുടെ മുറിയിലേക്ക് നയിച്ചു. അമ്മേ എഴുന്നേൽക്ക് അമ്മേ ഇത് ഞാനാണ് അമ്മേ .....അമ്മയുടെ അപ്പു .....എനിക്കറിയാം അമ്മയ്ക്ക് എന്നോട് പിണക്കം ആണെന്ന് ..... അപ്പു ഇനി അമ്മയെ വിളിക്കണ്ട . അമ്മ ഇനി ഉണരില്ല.അപ്പു പരിശോധിച്ചപ്പോൾ അമ്മ ഈ ലോകം വിട്ടു പോയിരുന്നു.

ജോസ്ന എ.ജെ.
ഒൻപത്-ഡി സെൻറ് പീറ്റേഴ്സ എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ