സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/എന്താണ് കോവിഡ് 19 ? എന്താണ് കൊറോണ ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കോവിഡ് 19 ? എന്താണ് കൊറോണ ?

കൊറോണ വൈറസ് Covid 19*

              ഇപ്പോൾ ലോകത്തെങ്ങും വ്യാപകമായിരിക്കുന്ന ഒരു മഹാമാരി ആണ് Covid 19.

ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്.മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ട തുണ്ട്.ഈ വൈറസ് ആളുകളിൽനിന്ന് ആളുകളിലേക്ക് പടരുകയാണ്, രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരിക്കുന്നത് .ചൈനയിൽ മാത്രമായി മൂവായിരത്തോളം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത് .160ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലും ആണ്.

വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിലെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയത്. വളരെ വിരളം ആയിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ട് തന്നെ 'സൂനോട്ടിക്' എന്നാണ് ഇതിനെ ശാസ്ത്രജ്ഞൻ വിശേഷിപ്പിക്കുന്നത്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസ സംവിധാനങ്ങളെ തകരാറിൽ ആക്കാൻ കെൽപ്പുള്ള കൊറോണ വൈറസ് കളായിരുന്നു സാർസ് , മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുമായി അടുത്തിടപഴകുന്ന അവരായിരിക്കും നമ്മൾ. ആശുപത്രികളും ആയോ രോഗികളും ആയോ അല്ലെങ്കിൽ പൊതു ഇടത്തിൽ ഓ ഇടപഴകി കഴിഞ്ഞ ശേഷം കൈ കളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക.ഈ വൈറസ് ബാധിക്കുക മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല .അതുകൊണ്ട് ഇത്തരം വൈറസ് ബാധയിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. കൊറോണ വൈറസ് ബാധയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇതിനകം തന്നെ 'മൈ ഗോവ്' എന്ന ഒരു ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുന്നുണ്ട്.ഇപ്പോ നമുക്ക് കൊറോണാ വൈറസിനെ ഒന്നിച്ചുചേർന്ന് പ്രതിരോധിക്കാം. പരിഭ്രാന്തി അല്ല, ജാഗ്രതയാണ് വേണ്ടത്.

  • BREAK THE CHAIN*

നമുക്ക് പ്രതിരോധിക്കാം, അതിജീവിക്കാം.

മെർലിൻ മനോജ്
6 A സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം