സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ

ചൈനയിലെ വുഹാനിൽ നവംബർ അവസാനത്തോടെ ഉട ലെടുത്ത ഒരു രോഗമാണ് കോവിഡ് -19 എന്ന കൊറോണ വൈറസ് ഡിസീസ് പിന്നീട് അത് ലോകവ്യാപകമായി.ഇപ്പോൾ ഒന്നരലക്ഷത്തിനടുത്ത് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് തൃശൂരിലാണ്. എന്നാൽ അത് നിയന്ത്രണവിധേയമാക്കാൻ നമ്മുടെ മിടുക്കരായ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞു.പിന്നീട് വീണ്ടും കോവിഡ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തപ്പോൾ ഏറ്റവുമധികം കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.എന്നാൽ അത് അധികം നീണ്ടില്ല. ഒത്തുപിടിച്ചാൽ മലയുംപോരും എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയായിരുന്നു കേരളം.ഇരുപത്തിയൊന്നു ദിവസത്തെ ലോക്ഡൗൺ കാലം പ്രയോജനപ്പെടുത്തി വീണ്ടും കേരളം കോവിഡിനെ നിയന്ത്രണത്തിലാക്കി. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കോവി‍ഡ് പടർന്നത് ആശങ്കസൃഷ്ടിച്ചെങ്കിലുംലോക്ക് ഡൗൺ കാലം നീട്ടാൻ തീരുമാനിച്ചത് പ്രതിരോധപ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകമായി. നമ്മുടെ ഭരണകൂടത്തിന്റെ സജീവ ഇടപെടലുകളും ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ സജീവസാന്നിധ്യവും ജനങ്ങളുടെ സഹകരണവും നമുക്ക് ഇതിനെ നേരിടാൻ സാധിക്കുമെന്ന് തെളിയിച്ചു. ഇതിന്റെ ഫലമായി ഇന്ത്യയിൽ ഏറ്റവുമധികം രോഗമുക്തരായവർ കേരളത്തിലാണ്. ഏറ്റവും കുറവ് മരണ നിരക്കും.നമ്മുടെ കേരളം എല്ലാവർക്കും മാതൃകയാണ്. കോവിഡ് -19നെ പ്രതിരോധിക്കാൻ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും

  • കൂടെക്കൂടെ കൈ സോപ്പിട്ട് കഴുകുക
  • പുറത്തേയ്ക്ക് പോകുമ്പോൾ മാസ്ക് ധരിക്കാം.
  • ഒന്നരമീറ്റർ സൈമൂഹികഅകലം പാലിക്കുക
  • വ്യക്തിശുചിത്വം പാലിക്കുക.
  • പുറത്തുനിന്നു വന്നാൽ ഉടനെ കൈയ്യും കാലും മുഖവും സോപ്പുപയോഗിച്ച് കഴുകുക.

തിരിച്ചറിവ് കോവിഡ് -19നുമായി ബന്ധപ്പെട്ട് ധാരാളം വ്യാജവാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ഫോർവേഡ് ചെയ്യുന്നതും തെറ്റാണ്. നമ്മൾ കാരണം മറ്റുളളവർക്ക് രോഗം വരുത്താതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.ഇത് കൊറോണ കാലഘട്ടമാണ്.നമ്മുടെയും മറ്റുളളവരുടെയിം നന്മയ്ക്കായി # Stay at home, be safe.

സിഡ്രല്ല ബോനിഫേസ്
8 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം