സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/വൃത്തിയുളള കുട്ടുവും മിട്ടുവും

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുളള കുട്ടുവും മിട്ടുവും

കുട്ടുവും മിട്ടുവും നല്ല വൃത്തിയുളള കുട്ടികളായിരുന്നു. നല്ല അച്ചടക്കത്തോടെയാണ് അവരുടെ മാതാപിതാക്കൾ അവരെ വളർത്തുന്നത്. എന്നാൽ അപ്പു വൃത്തിയും അച്ചടക്കവുമുളള കുട്ടിയായിരുന്നില്ല. കുട്ടുവും മിട്ടുവും ഭക്ഷകഥ ണത്തിനുമുൻപും പിൻപും കൈകൾ വൃത്തിയായി കഴുകുമായിരുന്നു.എല്ലാദിവസവും രാവിലെ അവർ കുളിക്കും.എന്നാൽ അപ്പു കൈകഴുകാതെയായിരുന്നു ആഹാരം കഴിച്ചിരുന്നത്. ആഴ്ചയിൽ ഒരുദിവസം മാത്രമേ അവൻ കുളിച്ചിരുന്നുളളൂ.അങ്ങനെയിരിക്കെ ഒരുദിവസം ‍വിദ്യാലയത്തിലായിരിക്കുമ്പോൾ അപ്പുവിന് സഹിക്കാനാവാത്ത വയറുവേദനയുണ്ടായി. അധ്യാപകരും അപ്പുവിന്റെ മാതാപിതാക്കളും ചേർന്ന് അവനെ ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ പറഞ്ഞു അപ്പു ശുചിത്വല്ലാത്ത ഒരു കുട്ടിയാണ്. ഭക്ഷണം കഴിക്കുന്നതിന് മുൻപ് അപ്പു കൈ വൃത്തിയായി കഴുകാറില്ല. കൈകളിലെ അണുക്കൾ അവന്റെ വായിലേയ്ക്ക് പ്രവേശിച്ചു.അപ്പോഴാണ് അവന് വയറുവേദന തോന്നിയത്. പിറ്റേദിവസം അവൻ ക്ലാസ്സിൽ വന്നപ്പോൾ കിട്ടുവും മിട്ടുവും ശുചിത്വത്തെക്കുറിച്ച് പറഞ്ഞു.രാത്രി അപ്പു ഉറങ്ങാൻ പോകുന്നതിനു മുൻപ് അവർ പറഞ്ഞ കാര്യങ്ങൾ ഓർത്തു.പിറ്റേദിവസം മുതൽ അവൻ ശുചിതിവമുളള കുട്ടിയായി .

റിസ്വാന ജന്നത്ത്
5 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ