സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയോടെ പ്രകൃതി

സംഹാരശേഷിയുളള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേയ്ക്കോ മുറിയിലോയ്ക്കോ ഒതുങ്ങിയിരിക്കുകയാണ്. കോവിഡ് എന്ന വൈറസ് മൂലം ലോകം മുഴുവൻ നടുങ്ങിയിരിക്കുന്നു.ദിനംപ്രതി മനുഷ്യന്റെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.എന്നും ഒന്നാമൻ ആകാൻ വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യൻ ഇന്ന് വീട്ടിനുളളിലൊതുങ്ങിയിരിക്കുന്നു. 'ലോക് ഡൗൺ' എന്ന വാക്ക് ഞാൻ ആദ്യമാണ് കേൾക്കുന്നത്. കഴിക്കാൻ ഭക്ഷണമുളളവർക്കും കയറിക്കിടക്കാൻ വീടുളളവർക്കും പ്രകൃതി അടിച്ചേൽപ്പിച്ച നിർബന്ധിത അവധിയാണോ -'ലോക് ഡൗൺ’ ? നമ്മളറിയാതെയും നമ്മളിൽനിന്ന് -ഒരിക്കലും ആദരവ് ലഭിക്കാതെയും അധ്വാനിക്കുന്ന ഒരുപാടുപേരുടെ ത്യാഗത്തിന്മേലാണ് നമ്മുടെ ജീവിതമെന്ന് നാം അറിയുന്നുവോ... ഏതു രോഗത്തേയും മറികടക്കാനുളള പ്രാഥമികമാർഗം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. അതിന് ഏറ്റവും അടിസ്ഥാനമായ ഘടകങ്ങളാണ് പരിസ്ഥിതിസംരക്ഷണം,ശുചിത്വം, രോഗപ്രതിരോധം എന്നിവ.ഈ ലേഖനമെഴുതുമ്പോൾ ടാഗോറിന്റെ 'വ്യക്ഷത്തെ സ്നേഹിച്ച ബാലൻ' എന്ന പാഠം ഞാൻ ഓർത്തുപോകുകയാണ്.ബാലചന്ദ്രൻ എന്ന കൊച്ചു പയ്യൻ വളർത്തി വലുതാക്കിയ ഇലവുമരം-അവന്റെ വല്ല്യച്ഛൻ അത് വെട്ടികളയുമ്പോൾ-അവൻ അനുഭവിച്ച വേദന -ഇന്നും എന്റെ മനസ്സിൽ വിങ്ങലായ് നിൽക്കുന്നു. മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്ക്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാകാതെയും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കും.ഭൂമിയിൽ മരങ്ങൾ വർദ്ധിക്കുന്നതിലൂടെ ഓക്സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായൂ ലഭിക്കുന്നതിനു കാരണമാകുന്നു. കൊവിഡിനെ പ്രതിരോധിക്കുന്നതിനുളള ലോക് ഡൗൺ കാലത്തിലാണല്ലോ നമ്മളിപ്പോൾ.കൊവിഡ് ശരീരത്തിനെയും ഒരുപോലെ ആകുലപ്പെടുത്തുന്ന ഈ വിഷമസന്ധിയിൽ , നമ്മുടെ ഭരണാധികാരികളും, ആരോഗ്യപ്രവർത്തകരും അതുല്ല്യമായ നേതൃപാടവത്തോടെ രോഗപ്രതിരോധത്തിനുളള കർമ്മ പരിപാടികൾ ആവിഷ്കരിക്കുകയാണ്.ഭക്ഷണം മുതൽ വസ്ത്രധാരണം വരെയുളള ആരോഗ്യശീലത്തെക്കുറിച്ച് നൂറ്റാണ്ടുകൾ പഴക്കമുളള ആയുർവ്വേദത്തിൽ പറഞ്ഞിട്ടുണ്ട്. ഇവ അനുവർത്തിക്കുന്നതിലൂടെ ഏതു കാലഘട്ടത്തിലും ഏത് രോഗത്തേയും നേരിടാൻ ശരീരം ശേഷിയുളളതാകും. അതിനായി നമ്മൾ ശീലിക്കേണ്ടത് ശുചിത്വം പാലിക്കുക എന്നതാണ്. ഉറക്കവും ഭക്ഷണവും ആരോഗ്യകരമായ രീതിയിൽ ചിട്ടപ്പെടുത്തണം. കൈകൾ ശുചിയാക്കി സൂക്ഷിക്കുന്നതുപോലെ,വായയും സദാ വൃത്തിയായി സൂക്ഷിക്കണം.ശുചിത്വപാലനത്തിന്റെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.കുട്ടികളായ നമ്മൾ സ്വയമായി ശീലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും, ജീവിതശൈലിരോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.വ്യക്തി ശുചിത്വം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക,കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക,ആൾക്കൂട്ടം ഒഴിവാക്കുക, ചുമയ്ക്കുമ്പോൾ മുക്കും വായും മൂടുക എന്നിവ ഇവയിൽ ചിലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഭക്ഷണരീതികൾക്ക് വളരെ പ്രാധാന്യമുണ്ട്.അതിനായി ചില ഒറ്റമൂലികൾ വീട്ടിൽത്തന്നെ ചെയ്യാവുന്നതാണ്. പച്ചക്കറി കൃഷികൾ വീട്ടുവളപ്പിൽ നട്ടുവളർത്തുന്നതിലൂടെ വിഷരഹിതമായ പച്ചക്കറികൾ കഴിക്കുവാൻ സാധിക്കും. പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ നമുക്ക് രോഗപ്രതിരോധം വീണ്ടെടുക്കുവാൻ സാധിക്കും. വാഴപ്പഴം, ചീര,നാരങ്ങാവെള്ളം, ധാന്യങ്ങൾ, മൽസ്യങ്ങൾ,പാൽ, മുട്ട എന്നിവ ഇവയിൽ ചിലതാണ്. ചിട്ടയായ വ്യായാമം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഓരോ കാലത്തും ഓരോ മഹാമാരി വരുന്നു. ഒന്നിന്റെ വഴികൾ നമ്മൾ തിരിച്ചറിയുകയും അതിനു പ്രതിവിധി കണ്ടെത്തുകയും ചെയ്യുമ്പോൾ മറ്റൊന്നു വരുന്നു. പ്രകൃതി ഇതിലൂടെയൊക്കെ ചിലത് മനുഷ്യനോട് പറയുന്നുണ്ട്.എല്ലാം കീഴടക്കി എന്ന നിന്റെ ഭാവം നന്നല്ല-എല്ലാം അറിഞ്ഞു എന്ന നിന്റെ വിചാരവും ശരിയല്ല.കാണാത്ത വൈറസ്സിൽ നാം വിശ്വസിക്കുന്നുവെങ്കില് കാണപ്പെടാത്ത ദൈവത്തിൽ നമുക്ക് വിശ്വസിക്കാം.... ...രോഗഭീതികളൊഴിഞ്ഞ‍ നല്ല നാളേയ്ക്കായ് നമുക്ക് കാത്തിരിക്കാം.. .. അതിനായ് പ്രാർത്ഥിക്കാം....

അൽഫോൻസാ സിബിച്ചൻ
5 C സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം