സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ചൈനയിൽനിന്നും വന്നു
ലോകം മുഴുവൻ വ്യാപിച്ചു
ലോകത്തുളവർ -ജാതിമതഭേതമന്യേ
വലുപ്പചെറുപ്പമില്ലാതെ കുറേപ്പേർ
ഈ വൈറസ്സുമായി ലോകം വിട്ടുപോയി.
ഈ വൈറസിനൊരു പേരിട്ടു
കോവിഡ് -19 ആയതിനാൽ മാസ്കും
 കൈയുറയും ധരിച്ച് വേണം പുറത്തിറങ്ങീടുവാൻ
തിരിച്ച് വീട്ടിലെത്തിയാലുടൻ
കുളിച്ചിടേണം കൈകഴുകിടേണം
വ്യക്തിശുചിത്വം പാലിച്ചിടേണം
മാലോകരെല്ലാംവീട്ടിൽ കൂടിയിരുന്നാൽ
അന്തരീക്ഷമലിനീകരണത്തിനൊരുശമനവുമായി
ട്രാഫ്ക് ബ്ലോക്കില്ല, പുകയില്ല
ബഹളങ്ങളില്ല ഈ കൊറോണക്കാലം
നമ്മൾ അതിജീവിച്ചിടേണമീ കൊറോണക്കാലം
സർക്കാർ നൽകുന്ന നിർദ്ദേശം
ഒറ്റമനസ്സായി നമുക്ക് പാലിക്കാം
രോഗത്തെ ആട്ടിപായ്ക്കും വരെ
നമ്മൾക്ക് വീട്ടിൽ പാർക്കാം
അങ്ങനെയീ കൊറോണക്കാലം സന്തോഷിക്കാം
 

ഏയ്ഞ്ചൽ റോസ്
7 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത