2022-23 വരെ2023-242024-25


ചന്ദ്രയാൻ 3 ലൈവ്

 

ആരക്കുന്നം സെന്റ് ജോർജ്ജസ്ഹൈസ്കൂൾ മികച്ച വിദ്യാലയം

മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തി'ൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് ആരക്കുന്നം സെൻറ് ജോർജസ് ഹൈസ്കൂൾ കരസ്ഥമാക്കി മികച്ച കർഷക വിദ്യാർത്ഥികളായി മുളന്തുരുത്തി പഞ്ചായത്തിൽ നിന്നും ഡേവിഡ് റോയിയും മണീട്‌ പഞ്ചായത്തിൽ നിന്ന് പ്രീമിയ പനക്കൽ എൽദോയും തിരഞ്ഞെടുക്കപ്പെട്ടു മുളന്തുരുത്തി പ്രിയദർശനി ഹാളിൽ വെച്ച് നടന്ന നിറപ്പകിട്ടാർന്ന പരിപാടിയിൽ ബഹുമാനപ്പെട്ട പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബ് അവാർഡുകൾ വിതരണം ചെയ്തു ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് സീനിയർ അസിസ്റ്റൻറ് മഞ്ജു കെചെറിയാൻ പിടിഎ പ്രസിഡണ്ട് പോൾ ചാമക്കാല , വൈസ് പ്രസിസന്റ് ബീന പി നായർ സ്കൂൾ മാനേജ്മെൻറ് ബോർഡ് മെമ്പർ ബോബി പോൾ സ്കൂൾ കോഡിനേറ്റർ ജീവാമോൾ വർഗീസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി  

സ്വാതന്ത്ര്യ ദിനാഘോഷം

നാഗസാക്കി ദിനം

ആരക്കുന്നം സെൻറ് ജോർജസിൽ റോബോട്ടിക് ക്ലാസ് ആരംഭിച്ചു

 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് ഡിപ്പാർട്ട്മെൻറ് നേതൃത്വം നൽകുന്ന ലിറ്റിൽ കൈറ്റ് സ് ക്ലബുകൾ വിദ്യാർത്ഥികളുടെ ഐടി രംഗത്തുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും പുത്തൻ സാങ്കേതികവിദ്യയിൽ പരിശീലനവും നൽകിവരുന്നു .സെന്റ് ജോർജസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കോലഞ്ചേരി നിയോ ടെക് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ തികച്ചും സൗജന്യമായി എറണാകുളം ജില്ലയിൽ ആദ്യമായി റോബോട്ടിക് പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൈറ്റിന്റെ എറണാകുളം ജില്ലാ ഐ.ടി. കോ-ഓർഡിനേറ്റർ സ്വപ്ന ജി നായർ നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ആരക്കുന്നം വലിയ പള്ളി വികാരി റവ.ഫാ. റിജോ ജോർജ് കൊമരിക്കൽ , കൈറ്റ് മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ , ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ഡെയ്സി വർഗീസ്,  സീനിയർ അസിസ്റ്റന്റ് മഞ്ജു കെ ചെറിയാൻ , കോലഞ്ചേരി നിയോ ടെക് ലേണിംഗ് ഡയറക്ടർ ശെൽവരാജ് എം,ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി ,ബോബി പോൾ , സ്റ്റാഫ്  സെക്രട്ടറി റവ.ഫാ മനു ജോർജ് കെ , റോബോട്ടിക് ക്ലാസ് കോ-ഓഡിനേറ്ററും അധ്യാപികയുമായ മെറീന എബ്രഹാം ജെ അധ്യാപകരായ ജാസ്മിൻ വി ജോർജ് ,മഞ്ജു വർഗീസ് എന്നിവർ സംസാരിച്ചു.

തിരുവാതിര ഞാറ്റുവേല ദിനത്തിൽ ആരക്കുന്നം സെന്റ് ജോർജ്ജസിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം

 

മുളന്തുരുത്തി : തിരുവാതിര ഞാറ്റുവേല മലയാള മണ്ണിലേക്ക് എത്തിയ ദിവസത്തിൽ സെന്റ് ജോർജ്ജസ് ഹൈസ്കൂളിലും എൽ.പി സ്കൂളിലും എന്റെ വിദ്യാലയം ഹരിത വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഹരിത സേന അംഗങ്ങളായ 100 വിദ്യാർത്ഥികളും മികച്ച കർഷകനും അധ്യാപക അവാർഡ് ജേതാവുമായ അജിത്ത് മുളന്തുരുത്തി സ്കൂൾ മാനേജർ സി.കെ റെജി, ഹെഡ് മിസ്ട്രസ് ഡെയ്സി വർഗീസ് സീനിയർ അസിസ്റ്റൻറ് മഞ്ജു കെ ചെറിയാൻ ഹരിത സേന കോ ഓർഡിനേറ്റർ ജീവാമോൾ വർഗീസ് ,ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ അധ്യാപകർ അനധ്യാപകർ എന്നിവർ ചേർന്ന് തൈകൾ നട്ടു.എൽ പി സ്കൂളിൽ ഹെഡ്മിസ്ട്രസ് ഷീലു എലിസബത്ത് കുര്യൻ പി.ടി.എ പ്രസിഡന്റ് ജിജോ വെട്ടിക്കൽ എന്നിവർ തൈകൾ നടുന്നതിന് നേതൃത്വം നൽകി .

വായനാദിനത്തിൽ ആരക്കുന്നം  സെൻറ് ജോർജ്സ്  ഹൈസ്കൂൾ വെട്ടിക്കൽ സാശ്രയയിലെ സഹോദരങ്ങൾക്ക് പുസ്തക ചങ്ങാതിയെ നൽകി.

 





ലോക രക്തദാനദിനവും ഹെൽത്ത് ക്ലബ് ഉദ്ഘാടനവും .....

 


 

പരിസ്ഥിതിദിനത്തിൽ ആരക്കുന്നം സെന്റ് ജോർജ്ജസിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം തുടക്കം കുറിച്ചു.

ആരക്കുന്നം  സെൻറ് ജോർജസിൽ ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം

 

മുളന്തുരുത്തി : ആരക്കുന്നം സെൻറ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ  ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സ്കൂൾ ,എൽ പി സ്കൂൾ, ഹൈസ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനോത്സവം ചെണ്ടമേളങ്ങളോടെ  ഉത്സവാന്തരീക്ഷത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്.പി ടി.ബി വിജയൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സ്ക്കൂൾ മാനേജർ സി കെ.റെജി അദ്ധ്യഷത വഹിച്ചു. പഠനോപകരണങ്ങളുടെ  വിതരണ ഉദ്ഘാടനം ആരക്കുന്നം ആപ്റ്റീവ് കമ്പനി സീനിയർ എച്ച് ആർ മാനേജർ എം ആർ ശ്രീലാൽ നിർവഹിച്ചു. പള്ളി വികാരി റവ.ഫാ തോമസ് ജോളി കൂ മുള്ളിൽ മുഖാതിഥിയായി പങ്കെടുത്തു.  ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്  ഡെയ്സി വർഗീസ്, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീലു എലിസബത്ത് കുര്യൻ, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം സി , ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ബീന പി നായർ ,എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ ,പ്രീ പ്രൈമറി സ്കൂൾ പി.ടി.എ പ്രസിഡന്റ് രാജി അരുൺ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് .ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ  ബോബി പോൾ ,സാം ജോർജ് ബേബി , സിബി മത്തായി എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തത്സമയംകാണിക്കുകയുണ്ടായി. പങ്കെടുത്ത മുഴുവൻ പേർക്കും മധുര പലഹാരവും ഉച്ചഭക്ഷണവും നൽകുകയും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ വിനീത ജയൻ ക്ലാസ് എടുക്കുകയുണ്ടായി.