സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം 2025

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം ഗംഭീര പരിപാടികളോടെ നടത്തി

മുളന്തുരുത്തി : പ്രൗഡഗംഭീരമായ സദസിൽ , കുട്ടികൾക്ക് ഉത്സവ ലഹരിയൊരുക്കി സ്കൂൾ പ്രവേശനോത്സവം . മുൻ മാനേജർ ശ്രീ.സി ബി മത്തായി അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ മാനേജറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബിജു തോമസ് നിർവഹിച്ചു . ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ റെഞ്ചി കുര്യൻ മുഖ്യ പ്രഭാഷണം നടത്തി.SSLC full A+ കുട്ടികൾക്ക് സെന്റ് ജോർജ്ജ് വലിയ പള്ളി ഏർപ്പെടുത്തിയ മെമന്റോ ആരക്കുന്നം വലിയ പള്ളി വികാരി റവ.ഫാ ഷാജി മാമൂട്ടിൽ കുട്ടികൾക്ക് വിതരണം ചെയ്തു . ശ്രീ കട്ടക്കൽ തോമസ് എൻഡോമെന്റ് , ഭീമ ജ്വവലറിയുടെ ഉപഹാരം എന്നിവയും ഈ അവസരത്തിൽ കുട്ടികൾക്ക് വിതരണം ചെയ്തു . NMMS ,USS ,L SS സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും ഉപഹാരം വിതരണം ചെയ്തു.