സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‍കൗട്ട് റിപ്പോർട്ട്‌ 2016 -'19

2016 ജൂൺ 12ന് സിസ്റ്റർ ബ്രിജിത് മേരി ഡിസുസയുടെ നേതൃത്വത്തിൽ സെന്റ് ജോൺ ഡി ബ്രിട്ടോസ് സ്‍ക‍ൂളിൽ സ്‍കൗട്ടിങ് ആരംഭിച്ചു. ട്രൂപ്പിൽ 32 സ്‍കൗട്ട് വിദ്യാർഥികൾ ഉണ്ടായിരുന്നു. സ്‍കൗട്ടസ്, പ്രകൃതിയോടിണങ്ങി, പരസ്പര സ്നേഹം, സാഹോദര്യം, സമൂഹത്തെ ബോധവത്കരിക്കുക, സർവീസ് പ്രവർത്തങ്ങൾ എന്നിവയിലൂടെ മികച്ച പ്രവർത്തങ്ങൾ കാഴ്ച്ച വച്ചു. വിവിധ വർഷങ്ങളായി 56 രാജ്യപുരസ്കാർ സ്‍കൗട്ട‍ുകളെ വാർത്തെടുത്തു.

സ്‍കൗട്ട് റിപ്പോർട്ട്‌ 2019 -'20

2019 ജൂലൈ 5ന് സ്‍കൗട്ട് രണ്ടാം യൂണിറ്റ് ശ്രീമതി മിനി റോസ് കെ.ബി യുടെ നേതൃത്വത്തിൽ ആരംഭിച്ചു. പി .ടി .എ യോഗത്തിൽ സ്‍കൗട്ടിംങിന്റെ ഉദ്ദേശ്യം, ലക്ഷ്യം, പരീക്ഷ, യൂണിഫോം, ക്യാമ്പ് എന്നിവയെ കുറിച്ചുള്ള അറിവുകൾ സ്‍കൗട്ട് മാസ്റ്റേഴ്സ് പകർന്നു നൽകി. ട്രൂപ്പ് ലീഡേഴ്‌സായി ഇമ്മാനുവേൽ ജോജി, അനുജിത് ആർ എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് സ്‍കൗട്ട‍ുകൾ ട്ര‍ൂപ്പ് ലീഡേഴ്‌സ് ക്യാമ്പ്, പട്രോൾ ലീഡേഴ്‌സ് ക്യാമ്പ്, യൂണിറ്റ് ക്യാമ്പ്, ഹൈക്ക്, സർവീസ് പ്രോഗ്രാം, മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്തു.

സ്കൗട്ട് റിപ്പോർട്ട്‌ 2020 -'21

കൊറോണ മഹാമാരിയുടെ കാലത്തു ഓൺലൈനിലൂടെ സ്‍കൗട്ട് പ്രവർത്തനങ്ങൾ ഏപ്രിൽ മാസത്തിൽ ആരംഭിച്ചു.സ്‍കൗട്ട‍ുകൾ മാസ്ക് നിർമ്മിച്ചു സ്‍ക‍ൂളില‍ും, ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലും, ഫോർട്ട്‌കൊച്ചി പോലീസ് സ്റ്റേഷനിലും നൽകി.

വിദ്യാലയത്തിലും പൊതുസ്ഥലങ്ങളിലും നടത്ത‍ിയ ശുദ്ധ‍ീകരണ പ്രവർത്തനങ്ങൾ സ്‍കൗട്ട‍ുകൾ സ്വഭവനങ്ങളിൽ നടത്തി. എറണാകുളം ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തു വിജയം കരസ്ഥമാക്കി. വർഷത്തിലെ പ്രധാന ദിനങ്ങളുടെ പ്രസക്തി പ്രഭാഷണങ്ങളിലൂടെ, മഹദ് വചനങ്ങളിലൂടെ, പോസ്റ്റർ നിർമ്മാണം എന്നിവയിലൂടെ ആഘോഷിച്ചു. പാഴ്‌വസ്തുകളിൽ നിന്നും ഉപയോഗമുള്ള വസ്തുക്കള‍ുടെ നിർമ്മാണം, പ്ലാസ്റ്റിക് റിസൈക്ലിങ്, പ്രകൃതി സംരക്ഷണം, ശുദ്ധികരണ പ്രവർത്തനം, മരം നടുക, അടുക്കള തോട്ടം, ജീവജാലങ്ങളെ സംരക്ഷിക്കൽ എന്നി പ്രവർത്തങ്ങളിലൂടെ കൊറോണ കാലം പഠനത്തോടൊപ്പം അനുഗ്രഹ കാലമാക്കി മാറ്റി ബ്രിട്ടോ സ്‍കൗട്ട‍ുകൾ.