സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/സയൻസ് ക്ലബ്ബ്
ശാസ്ത്രത്തിന്റെ കാരുണ്യമില്ലാതെ ഒരു കാൽച്ചുവടുപോലും മുന്നോട്ടുവയ്ക്കാൻ കഴിയാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുട്ടികളുടെ ജീവിതത്തിൽ ഉടനീളം അവർക്കു പ്രയോജനപ്പെടുന്ന ശാസ്ത്രീയ അവബോധം വളർത്താനും ശാസ്ത്രമനോഭാവം മെച്ചപ്പെടുത്താനും സഹായകമാകുന്ന ക്ലബാണ് സയൻസ് ക്ലബ് . പരീക്ഷണങ്ങളിലൂടെയും ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയും ഫീൽഡ് ട്രിപ്പുകളിലൂടേയും ശാസ്ത്രീയ അവബോധം വളർത്താൻ കുട്ടികൾക്ക് സാധിക്കുന്നു. നേട്ടങ്ങൾ മനുഷ്യ പുരോഗതിക്കും സമാധാനപരമായ ആവശ്യങ്ങൾക്കും മാത്രമായി ഉപയോഗിക്കേണ്ടതാണ് എന്ന അവബോധം വിദ്യാർഥികളിലുണ്ടാക്കാനും വിദ്യാലയങ്ങളിലെ ശാസ്ത്ര ക്ലബ് ഏറെ സഹായകമാണ്.ക്ലാസ്സ് മുറികളിൽ നിന്നും വ്യത്യസ്തമായൊരു ശാസ്ത്രീയാനുഭവം നേടിയെടുക്കുന്നതിനും അത് അവസരമൊരുക്കും. തളരാത്ത ശാസ്ത്രാഭിനിവേശത്തിന്റെ ഉറവിടങ്ങളായ പുതു തലമുറയെ അത് ഔന്നത്യത്തിലേക്ക് എത്തിക്കുകയും ആരോഗ്യകരമായ ഒരു ശാസ്ത്രീയ ബോധവൽക്കരണത്തിന് അത് കളമൊരുക്കുകയും ചെയ്യും . പരീക്ഷണങ്ങളിലൂടെയും ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയും ശാസ്ത്രത്തിലെ വിവിധ സന്ദർഭങ്ങളും ആശയങ്ങളും വിശകലനം ചെയ്ത് അനുമാനങ്ങളിൽ എത്തുന്നതിനു വേണ്ടിയുള്ള ശാസ്ത്ര പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു.ശാസ്ത്ര മേളകളിലൂടെ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള കഴിവ് നേടാൻ കുട്ടികൾക്ക് സാധിക്കുന്നു. ഫീൽഡ് ട്രിപ്പിലൂടെ വ്യവസായ മേഖലകൾ സന്ദർശിക്കാനും നേരിട്ട് കാര്യങ്ങൾ കണ്ട് മനസ്സിലാക്കാനും കുട്ടികൾക്ക് സാധിക്കുന്നു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായവരുടെ ക്ലാസ്സുകൾ സ്കൂളിൽ ഒരുക്കി വരുന്നു . അങ്ങനെ ശാസ്ത്രത്തിലെ വിവിധ മേഖലകളെ പരിചയപ്പെടാനും പ്രാഗത്ഭ്യം തെളിയിച്ചവരുടെ കഴിവുകൾ ബോധ്യപ്പെടാനും അങ്ങനെ വിവിധശാസ്ത്ര മേഖലകളിലേയ്ക്ക് താല്പര്യമുള്ള വിദ്യാർഥികളെ വാർത്തെടുക്കാനും ശാസ്ത്രക്ലബ് വളരെയേറെ പ്രയോജനപ്പെടുന്നു.