സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

[[

]]

പരിസ്ഥിതി ക്ലബ്ബ്

        ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ നടന്ന വിവിധ പരിപാടികൾ - ക്വിസ് മത്സരം ,പോസ്റർ നിർമാണം ,പാഴ്‌വസ്തുക്കൾ കൊണ്ട് വിവിധ തരം നിർമാണങ്ങളുടെ പ്രദർശനം,കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് മുതലായവ നടത്തുകയുണ്ടായി .

പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും

പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു . ചടങ്ങ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി ഷൈനി മാത്യു ഉത്ഘാടനം നടത്തി , ചടങ്ങിൽ സ്കൂൾ കുട്ടികൾ നിർമ്മിച്ച തുണി സഞ്ചിയുടെ വിതരണം കൊച്ചി തഹസിൽദാർ ശ്രീ A J തോമസ് നിർവ്വഹിച്ചു , TB പെൻഷൻകാരുടെയും ക്യാൻസർ പെൻഷൻകാരുടെയും ഈ കാലഘട്ടത്തിലുണ്ടായ വർദ്ധനവ് പ്ലാസ്റ്റിക്ക് ദുരുപയോഗം ചെയുന്നത് മൂലമാണെന്നു അദ്ദേഹം പങ്കുവച്ചു . യോഗത്തിൽ AE0 ശ്രീമതി വാഹിദ , ഡെപ്യൂട്ടി തഹസിൽദാർ ശ്രീ ജോസഫ് ആന്റണി ഹെർട്ടിസ് , ഫോർട്ടുകൊച്ചി ക്ലീൻ പ്രൊജക്ട് കൺവീനർ ശ്രീമതി ഓറിയോ കീം, ബ്രിട്ടോ സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി ഷെർളി അനക്ലോസ് എന്നിവർ ആശംസകൾ അറിയിച്ചു . ഫോർട്ടുകൊച്ചി മുതൽ അമരാവതി വരെ സ്കൂൾ കുട്ടികൾ പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു.