സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/ഗ്രന്ഥശാല
കോൺഫ്രൻസ് ഹാൾ, ക്ലാസ്സ് റൂം, എന്നീ സംവിധാനങ്ങളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന വിശാലമായ ലൈബ്രറിയാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. റഫറൻസ് ഗ്രന്ഥങ്ങളും ലോകോത്തര ക്ലാസ്സിക് കൃതികളും ലൈബ്രറിയിൽ വിവിധ വിഭാഗങ്ങളിലെ അലമാരകളിൽ സൂക്ഷിക്കുകയും കുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്യുന്നു.
പ്രവർത്തനം
* ക്ലാസ്സ് ലൈബ്രറി
* വായനമുറി
* വായന മൂല
* പുസ്തക പ്രദർശനം
* വായന ദിനാചരണം
* പുസ്തക ചർച്ച
* പുസ്തകാസ്വാദനകുറിപ്പ് തയ്യാറാക്കൽ
* ബോധവൽക്കരണ പരിപാടികൾ
* പുസ്തക സമാഹാരണ യജഞം
ക്ലാസ്സ് ലൈബ്രറി
ക്ലാസ്സുകളിൽ ക്ലാസ്സ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. അനുദിന പഠനാവശ്യങ്ങൾക്കുള്ള പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറികളിൽ ശേഖരിച്ചിട്ടുണ്ട്. ക്ലാസ്സ് ടീച്ചർ ഇതിന്റെ ചുമതല വഹിക്കുന്നു.
പുസ്തക വിതരണം
ലൈബ്രറിയേൻ ക്ലാസ്സുകളിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നു. ക്ലാസ്സ് ടീച്ചേർസ് ഓരോ കുട്ടികൾക്കും പുസ്തകം വിതരണം ചെയ്ത് പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നു.
വായന മുറി
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പത്രങ്ങളും മാസികകളും റഫറൻസ് ഗ്രന്ഥങ്ങളും വായിക്കുന്നതിനായി പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നു.