സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ ഇതും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഇതും കടന്നു പോകും

                  കാണുന്നതും കേൾക്കുന്നതുമായ സംഭവങ്ങളിൽ ഭീതിയുണ്ടെങ്കിലും എല്ലാം മനസ്സിലടക്കി ശുഭപ്രതീക്ഷയോടെ ഓരോ ദിനവും തള്ളി നീക്കുകയാണ് ജനങ്ങൾ. ശുഭകരമായ ഒരു പുലരി കാണുവാൻ തങ്ങളും ഉണ്ടാവണേ എന്ന പ്രാർത്ഥന ഓരോ നിമിഷവും നാവുകളിൽ ഉയരുന്നു.

ലോക് ഡൗൺ തുടങ്ങിയിട്ട് രണ്ടാഴ്ചയായ് .രവിയും ഭാര്യയും രാവിലെ എഴുന്നേറ്റ് രണ്ടു കപ്പ് കാപ്പിയുമായ് വരാന്തയിൽ ഇരിക്കുകയാണ്. ദിവസക്കൂലി ആശ്രയിച്ച് കഴിയുന്ന ആ കുടുംബം ഓരോ ദിവസവും തള്ളി നീക്കാൻ പെടാപ്പാടുപെടുകയാണ്. " അതിങ്ങൾ ഇതുവരെ എണ്ണീറ്റില്ലേടി? സമയം 10 ആകാറായല്ലോ?" രവി ഭാര്യ ലീലയോടു ചോദിച്ചു. " എണീറ്റിട്ട് ഇപ്പോ എന്തെടുക്കാനാ?, അതിങ്ങ അവിടെ കിടക്കട്ടെ ". അവൾ മറുപടി കൊടുത്തു. നീയാണ് മക്കളെ ചീത്തയാക്കുന്നത്. അനു പത്താം ക്ലാസ്സിലാണ്, അവൾക്ക് പഠിക്കുവാൻ ഒരുപാടില്ലേ, അതു മാത്രമോ വേറെ എന്തൊക്കെ ചെയ്യാനുണ്ട്?" രവി ഉറച്ച സ്വരത്തിൽ പറഞ്ഞു. "ഹാ, നിങ്ങ പോയി വിളിക്ക്, എണീറ്റ് വരുമ്പോ അതിങ്ങൾക്ക് തിന്നാൻ ഇവിടെ വല്ലതുമുണ്ടോ?അഷ്ടി ,ഒരു നാഴി അരിയുണ്ട്. അതും കൂടി കഴിഞ്ഞാ......! ഈശ്വരാ എങ്ങിനെ കഴിയുമെന്നോർത്ത് ഒരു പിടിയുമില്ല.... ! ഈ നാശം പിടിച്ചു ലോക് ഡൗൺ ഒന്നു തീർന്നാൽ മതിയായിരുന്നു ", അല്പം ദേഷ്യത്തിൽ ലീല തന്റെ സങ്കടം പറഞ്ഞു. "അരിയല്ലെ അത് സമാധാനമുണ്ട് " റേഷൻ കടയിലൂടെ കിട്ടുന്ന അരിയിൽ പ്രതീക്ഷയർപ്പിച്ച് അയാൾ പറഞ്ഞു. തന്റെ അയൽവാസി ശങ്കർ റോഡിലൂടെ നടന്നു പോകുന്നത് കണ്ടു രവി ഒന്നു നടുങ്ങി. ഇയാൾ ഗൾഫിൽ നിന്നു വന്നിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ. സാധനങ്ങൾ വാങ്ങിയും കൊടുത്തുമൊക്കെ നടക്കുകയാണ്. രവി വരാന്തയിൽ നിന്നു കൊണ്ടു വിളിച്ചു പറഞ്ഞു " ശങ്കർ, തന്നോട് വീട്ടിൽ കഴിയാൻ പറഞ്ഞ കാലാവധി ഒക്കെ കഴിഞ്ഞോ?", "അതിലൊക്കെ എന്ത് കാര്യം?,വീട്ടിൽ അടച്ചിരുന്ന് മതിയായടോ..... ഒന്നു ശുദ്ധവായു ശ്വസിക്കട്ടെ." കടയിൽ പോകാനൊരുങ്ങി സ്കൂട്ടർ സ്റ്റാർട്ടാക്കികൊണ്ടയാൾ പറഞ്ഞു . "എടോ ശങ്കറേ ,ചുറ്റും നടക്കുന്നതൊന്നും താൻ കാണുന്നില്ലേ.... താൻ ഒരു പ്രവാസി കാരണം എത്ര പേർക്കാണ് രോഗം പിടിപെടാൻ സാധ്യത. ഹോം ക്വാറന്റൈൻ കൃത്യമായി പാലിക്കുക.അതിലൂടെ താൻ എത്ര ജീവനാണ് രക്ഷിക്കുക ". തന്റെ അവിവേകം ശങ്കറിന് മനസ്സിലായി, അയാൾ വീടിന്റെ രണ്ടാം നിലയിൽ തനിച്ച് സമയം ചെലവഴിക്കുവാൻ തീരുമാനിച്ചു. പ്രഭാതഭക്ഷണമൊക്കെ കഴിഞ്ഞ് രവിയും ഭാര്യയും, മക്കളും വീടും പരിസരവും ശുചീകരിക്കുന്നതിൽ ഏർപ്പെട്ടു. " വ്യക്തി ശുചിത്വം പാലിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും"ലീല മക്കളോട് പറഞ്ഞു . അവർ പരിസരമാകെ വൃത്തിയാക്കി, അടുക്കളയുടെ പുറംഭാഗത്ത് നട്ടുവളർത്തിയിരുന്ന ചീരയും. വെണ്ടയും. തക്കാളിയുമെല്ലാം പരിപാലിച്ചു. "മനുഷ്യൻ പ്രകൃതിയെ വേണ്ടപോലെ പാലിക്കാതിരിമ്പോഴാണ് പ്രകൃതി മനുഷ്യനെതിരെ തിരിയുന്നത്, കൊറോണ എന്ന മഹാമാരിയിലൂടെ മനുഷ്യൻ എന്തൊക്കെ പാഠങ്ങൾ പഠിച്ചു...! " രവി സസ്യങ്ങൾ പരിപാലിക്കുന്നതിനിടയിൽ മക്കളോട് പറഞ്ഞു "പണിയൊക്കെ കഴിഞ്ഞ് എല്ലാവരും സാനിറ്ററൈസർ ഒക്കെ ഇട്ട് കൈ വൃത്തിയാക്കിയ ശേഷം പോയി കുളിക്ക് "ലീല വീടിനകത്ത് നിന്ന് വിളിച്ചു പറഞ്ഞു . "നമ്മൾ പുറത്ത് ഒന്നും ഇറങ്ങിയില്ലല്ലോ .... പിന്നെ എന്തിനാണ് സാനിറ്റൈസറൊക്കെ ഇടുന്നത്‌? "അനു ചോദിച്ചു. "മോളെ ഈ കൊറോണക്കാലത്ത് നാം അതീവ ജാഗ്രത പുലർത്തണം. അങ്ങനെ എല്ലാവരും ഒരുമിച്ച് സൂക്ഷിച്ച് പ്രവർത്തിച്ചാൽ മാത്രമേ നമുക്കിതിനെ ചെറുത്തു നിന്ന് തോൽപ്പിക്കാൻ സാധിക്കൂ" ' രവി മക്കളെ ബോധവൽക്കരിച്ച് കൊണ്ട് സംസാരിച്ചു. "അതൊക്കെ ശരി തന്നെ.... ഈ ലോക് ഡൗൺ എത്രയും പെട്ടെന്ന് ഒന്നു കഴിയണം! ജോലിക്കു പോവാതെ വീട്ടിലിരുന്ന് മനുഷ്യന് വട്ടു പിടിക്കുന്നു .എങ്ങനെയും ഒന്നു പുറത്തു പോകണം. ജോലിക്ക് പോകാതെയുള്ള അവസ്ഥ എന്തായിരിക്കും?” ലീല തന്റെ വേവലാതി പങ്കുവച്ചു. " ജീവൻ ബാക്കിയുണ്ടെങ്കിലല്ലേ ജോലിക്കും മറ്റും പോകാനാകൂ, അതു കൊണ്ട് ഈ ലോക് ഡൗൺ നമുക്ക് സഹിക്കാം ,നല്ലൊരു നാളേക്കായ് . ശക്തമായ പ്രതിരോധമുണ്ടെങ്കിൽ ഇതൊക്കെ ശരിയാകും. ഒരുമയോടുള്ള പ്രതിരോധവും , ശുചിത്വവും, പ്രകൃതിസംരക്ഷണവുമൊക്കെ വഴി നമുക്ക് നല്ലൊരു നാളെയേ സ്വന്തമാക്കാനാകും. ശുഭകരമായ ഒരു പുലരി സ്വപ്നം കണ്ട് കൊണ്ട് ഒരുമിച്ചുള്ള ഈ സമയം നമുക്ക് സന്തോഷകരമാക്കാം".

                   നീലവിഹായസ്സിലേക്ക് കണ്ണും നട്ട് കൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ രവി പറഞ്ഞു. " ഇതും കടന്നു പോകും...... "

ലുമിയർ ക്രിസ്റ്റഫർ
9 A സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ