സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആരോഗ്യത്തോളം വലുതല്ല മറ്റൊന്നും . ശുചിത്വശീലങ്ങൾക്ക് ആരോഗ്യത്തിൽ വലിയ പങ്കാണ് ഉള്ളത്. കുളിക്കുക, പല്ലു തേക്കുക , വ്യത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല നല്ല ആരോഗ്യശീലങ്ങൾ . വ്യക്തിശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വവും നാം ശീലിക്കേണ്ടതാണ് എന്ന് എല്ലാവരേയും പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ലോകത്താകെ പടർന്നു പിടിച്ച ഈ മഹാമാരി . നാം ഇപ്പോൾ കടന്നു പോകുന്നത് മറ്റൊരു തൊട്ടുകൂടായ്മയുടെ കാലത്തുകൂടെയാണ്. സാമൂഹിക അകലം പാലിക്കുക എന്നതാണ് ഇതിന്റെ പുതിയ പേര്. പുറത്തുപോയി വന്നാൽ കൈകൾ ഉടൻ സോപ്പുപയോഗിച്ച് നല്ലവണ്ണം വ്യത്തിയാക്കണം എന്നത് എല്ലാവരും ഇപ്പോൾ നല്ലവണ്ണം മനസിലാക്കിയിരിക്കുന്നു . ഇത് എല്ലാ കാലത്തും ചെയ്തിരിക്കേണ്ട നല്ലൊരു ആരോഗ്യ ശീലമാണ്. ഇത് മൂലം രോഗാണുക്കൾ കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ സാധിക്കുന്നു. സാമൂഹിക ശുചിത്വവും. വ്യക്തിശുചിത്വവും നമ്മുടെ ജീവിതത്തിലുടനീളം കൂടെ കൂട്ടേണ്ട പ്രതിരോധ മാർഗ്ഗങ്ങളാണ്.
 

മുഹമ്മദ് റിസ്വാൻ .എം .ആർ
5 B സെൻ്റ ജോൺ ഡി ബ്രിട്ടോസ് എ.ഐ. എച്ച്. എസ്. ഫോർട്ട്കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം