സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/നേരിടാം ഒരുമയായ്

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം ഒരുമയായ്

പ്രളയാനന്തരം നേരിടുന്നു നാം
 മറ്റൊരു മാരിയാം കൊറോണയെ.
അതിജീവിയ്ക്കും കേരള മക്കൾ
ഏതൊരു മഹാവ്യാധിയേയും.
ശിഥിലമാകുന്നൊരു കുടുംബ ബന്ധങ്ങളെ
ഊട്ടിയുറപ്പിക്കാം ഈ ദിനങ്ങളിൽ.
ഉറങ്ങിക്കിടക്കും താലന്തുകളെ
ഓരോന്നായി ഉണർത്തീടാം .
നാടിൻ നായകർ മുന്നിൽ തന്നെ
ഐക്യത്തോടെ ഒരുമിച്ച് .
വരും തലമുറയ്ക്കായ് ഒരുക്കുന്നു
അനുഭവങ്ങൾ തൻ ദൃഷ്ടാന്തങ്ങൾ.
ഉണരൂ, ഉണരൂ നമ്മളൊന്നായി
മഹാ വ്യാധിയെ തുരത്തീടാൻ...
 


രെഹാൻ ഷാജു ജോൺ
6 A സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത