സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കൊറോണയെ തുരുത്താം, ജീവൻ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരുത്താം, ജീവൻ രക്ഷിക്കാം

കൊറോണ ചൈനയിലെ വുഹാനിൽ നിന്ന് പുറപ്പെട്ട ഒരു രോഗമാണ്.കൊറോണ എന്ന രോഗം എന്താണെന്ന് അറിയും മുമ്പ് ആയിരങ്ങൾ ചൈനയിൽ മരിച്ചു. മരണത്തെ ഭയന്ന് ഭീതിയിലായ ചൈനക്കാർ രോഗം പകരുന്നതറിയാതെ പല രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു.അതിൻെറ ഫലമായി രോഗം പല രാജ്യങ്ങളിലും വ്യാപിച്ചു. കൊറോണയെ പ്രതിരോധിക്കാനായി നാം പല മാർഗ്ഗങ്ങൾ സ്വീകരിച്ചു.പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക,സാമൂഹ്യഅകലം പാലിക്കുക,കൂട്ടം കൂടാതിരിക്കുക, ലോക്ക് ഡൗൺ തുടങ്ങിയ മാർഗ്ഗത്തിലൂടെ നാം രോഗത്തെ അതിജീവിച്ചു, ജാഗ്രതയോടെ മുന്നേറി.ലോക്ക് ഡൗൺ കാലത്ത് ആരോഗ്യവകുപ്പ് നൽകിയ എല്ലാ നിർദ്ദേശങ്ങളും ഞങ്ങൾ ക്ഷമയോടെ പാലിച്ചു.കേരളത്തെ സംരക്ഷിച്ച ഡോക്ടർമാർക്കും,നേഴ്സുമാർക്കും,പോലിസുകാർക്കും ഒരായിരം നന്ദി.ഞങ്ങൾ ജാഗ്രതയോടെ മുന്നേറും.ഇത് മലയാള നാടിൻെറ വിജയമാണ്. കേരളത്തിലെ മുഖ്യമന്ത്രി പിണറയി വിജയനും,ആരോഗ്യമന്ത്രി ഷൈലജ ടീച്ചറിനും,മറ്റുളളവർക്കും നന്ദി.പൂർണ്ണ വിജയം കൈവരിക്കുന്നത് വരെ നമ്മുക്ക് സുരക്ഷിതരായി വീട്ടിലിരിക്കാം.കൊറോണയെ തുരുത്താം...

സ്വപ്ന ബി
7A സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം