സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ഇന്ന് നമ്മുടെ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് ചൈനയിൽ നിന്ന് പൊട്ടി പുറപ്പെട്ട്‌ ലോകമെങ്ങും പിടിച്ചു കുലുക്കുന്ന കോറോണ വൈറസ് (covid 19 ). ഇന്ത്യയിൽ ഈ വൈറസിന്റെ ആഘാതം വളരെ കുറവായാണ് റിപ്പോർട്ട്.ഇന്ത്യയിലെ മരണങ്ങൾ ഏപ്രിൽ ആദ്യ വാരത്തിന്റെ അവസാനത്തോടെ 160 പിന്നിട്ടിരിക്കുകയാണ്. മറ്റു ലോകരാജ്യങ്ങളുടെ എടുത്തുനോക്കിയാൽ ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ 50000 ത്തോട് അടുത്ത് നിൽക്കുകയാണ് മരണസംഖ്യ. അവിടെ എല്ലാം ദിവസവും ആയിരത്തിലധികം മരണങ്ങൾ സംഭവിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ അവിടെയെല്ലാം ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. നമ്മുടെ രാജ്യമായ ഇന്ത്യയിൽ കോവിഡിന്റെ ആഘാത കുറവിനു കാരണം ഇന്ത്യയിലെ ഭരണകൂടത്തിൻ്റെ ശക്തമേറിയ രക്ഷാപ്രവർത്തനങ്ങളാണ്. ഇന്ത്യയിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായാണ് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് എല്ലാവരോടും വീടുകളിൽ തുടരണമെന്ന നിയമം പുറപ്പെടുവിച്ചത്.പോലീസിന്റെ കനത്ത പെട്രോളിംഗ് രാജ്യമെമ്പാടും ലോക്ക് ഡൗൺ ദിവസങ്ങളിൽ നടക്കുന്നുമുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ സർക്കാർ അനുവദനീയ സത്യവാങ്മൂലം കൈയ്യിലുണ്ടായിരിക്കണം .അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പ്രത്യേക വകുപ്പു പ്രകാരം പോലീസ് കേസ് എടുക്കുന്നുമുണ്ട്. കോറോണയെ എങ്ങനെ പ്രതിരോധിക്കാം :-

  • സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം .
  • വിദേശത്തു നിന്നും കോറോണ സ്ഥിതീകരിച്ച ഇടങ്ങളിൽ നിന്നും ഉള്ള ആളുകൾ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്. കോറോണ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് വരുമ്പോൾ സ്വന്തം രാജ്യത്തെ *ഹെൽത്ത് ഡിപ്പാർട്ട് മെൻ്റിൽ റിപ്പോർട്ട് ചെയ്യാം.
  • വിദേശ രാജ്യങ്ങളിൽ നിന്ന് വരുമ്പോൾ പനിയോ മറ്റനുബന്ധ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക.
  • പോലീസ് നിർദ്ദേശം അനുസരിക്കുക.
  • എല്ലാ നടപടികളും നമ്മുടെ നന്മക്കാണെന്ന് മനസിലാക്കുക.
കോറോണയെ നേരിടാം നമുക്കൊന്നിച്ച്...

അഞ്ജന അശോകൻ
9 എ സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം