സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/അച്ചനെന്ന അൽഭുതം

അച്ചനെന്ന അൽഭുതം
മനുഷ്യന്റെ പ്രഥമ വിദ്യാലയം കുടുംബമാണ്. ആ വിദ്യാലയത്തിൽ ഒരു മികച്ച അധ്യാപകൻ ഉണ്ട്.പക്ഷേ ആ അധ്യാപകൻ പഠിപ്പിച്ചത് എഴുതാനും വായിക്കാനും അല്ല മറിച്ച് ജീവിക്കാനാണ് . എങ്ങനെ ജീ വിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച മികച്ച അധ്യാപകൻ . അമ്മ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി വാനോളം വാഴ്ത്തുമ്പോഴും അതിനു പിന്നിലെ വിയർപ്പിന്റെ ഉടമയെ നാം ഓർക്കാറില്ല.ഒരുപാട് പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പെട്ട് ജീവിതം ആടി ഉലയുന്ന സമയത്തും കുടുംബത്തെ മാറോടു ചേർത്ത് ആ തോണി രാപകലില്ലാതെ  ഒറ്റയ്ക്ക് തുഴഞ്ഞവനാണ് അച്ഛൻ  ചുട്ടുപൊള്ളന്ന വെയിലത്തും മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിലും തളരാതെ നിന്ന് പകലന്തിയോളം പണിയെടുക്കുന്നത് കുടുംബം എന്ന ഒറ്റ ചിന്തയിലാണ് .പ്രാണൻ നിലയ്ക്കുന്ന അവസാന ശ്വാസം വരെ അച്ഛൻ കൂടെയുണ്ട് എന്നതാണ് നമ്മുടെ കരുത്ത്. ശാസനയിലൂടെ ജീവിത പാഠങ്ങൾ പകർന്നു , പകലന്തിയോളം പണിയെടുത്ത്, സ്നേഹത്തിന്റെ പാലാഴിയെ ഉള്ളിലൊതുക്കി ,പറക്കാൻ കൊതിച്ച എന്നിലേക്ക് ഞാനറിയാതെ ചിറകുകൾ ചേർത്തുവച്ച ഒറ്റയാൾ പോരളിയായ ആ മനുഷ്യനെ എന്നും ഓർമിക്കാം ."ചില്ലകൾ വാടാതിരിക്കാൻ പാറക്കെട്ടുകൾ തുരന്നു ജലം തേടിപ്പോയ ഒറ്റവേരാണ് അച്ഛൻ"
റോസ് ബിൻ
9 B സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ,പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം