സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ വിഷു

ഒരു ലോക്ക്ഡൗൺ വിഷു

ഉണ്ണി, ഉണ്ണി...എഴുനെല്കുന്നിലെ നീയേ?
അമ്മയുടെ ഉറക്കെയുള്ള വിളി. ഈ അമ്മയ്ക് എന്തുനിൻറെ സുഖക്കേടാണ്.ഉറങ്ങാനും സമ്മതിക്കില്ല. ഉണ്ണി പുതപ്പു ഒന്നുകൂടി വലിച്ചുമൂടി.
ഉണ്ണി...കണ്ണ് തുറക്കരുതകേട്ടോ..... കണികാണണം. ഓഹോ. ഇന്ന് വിഷുവാണ്. അതാ അമ്മയുടെ ഈ ബഹളം. ഇന്നലെ തുടങ്ങിയതാണ്.എന്തു വിഷ ഈ ലോക്കഡോൺ കാലത്തു? എല്ലാവർഷവും വിഷു വരുമ്പോൾ സന്തോഷമാണ്. അന്ന് രാവിലെ മുതൽ എവിടെയെങ്കിലുമൊക്കെ കറങ്ങി നടക്കാം. കൂട്ടുകാരുമൊത്തു ലുലുമാളിലും പോകാം.ചിലപ്പോൾ അച്ഛനും അമ്മയും മീനുവും പാറുവും കൂടെ അച്ഛമ്മയെ കാണാൻ കോട്ടയത്തു പോകും.വീട്ടിൽ നിന്നും പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത ഈ അവസ്ഥയിൽ എന്ത് ചെയ്യാൻ?സിനിമ കാണണം എന്ന് വിചാരിച്ചാൽ അച്ഛൻ വാർത്തയെ വെക്കു. എത്ര നേരം ഫോണിൽ ഗെയിം കളിക്കും? കുറെ കഴിയുമ്പോൾ 'അമ്മ അതും വന്നു വാങ്ങിക്കും. അമ്മയും അച്ഛനും മീനുവും പാറുവും എപ്പോഴും പിന്നപുറത്താണ് കൃഷിയിലാണ്അത്രേ! കുറെ പച്ച പുല്ലും കൊണ്ടുവന്നു നാട്ടുനനയ്ക്കുകയാണ് കുറച്ചു നാളായി ഇവരുടെ പണി. അത് കൊണ്ട് പിന്നാമ്പുറത്തെ കള്ളിയും അവസാനിച്ചു.
ഉണ്ണി വാ.. കണ്ണ് തുറക്കാതെ..
'അമ്മ വന്നു എന്നു തോന്നുന്നു. ഉണ്ണി പതുകെ കട്ടിലിൽ എഴുനേറ്റുയിരുന്നു. 'അമ്മ അവനെ കയ്യില്പിടിച്ചു പൂജ മുറിയിലേക്ക് കൊണ്ട് പോയി.
ഉണ്ണി ഇനി പതുകെ കണ്ണ് തുറന്നു കൊള്ളൂ.
ഉണ്ണി പതുകെ കണ്ണ് തുറന്നു. മനോഹരമായി ഒരുക്കിയിരിക്കുന്ന വിഷുക്കണി ഉണ്ണി കണ്ടു. എന്തോ ഒരു പുതിയ സന്തോഷം അവന്റെ ഉള്ളിൽ ഉണ്ടായി. എവിടെ നിന്നുമാണ് അമ്മെ ഇത്രെയും പച്ചക്കറികൾ? അച്ഛൻ കടയിൽ ഒന്നും പോയില്ലല്ലോ? ഉണ്ണി കാണുന്നു ഒരുക്കിയിരുന്ന തലത്തിലേക്ക് നോക്കി ചോദിച്ചു.
അതെ എല്ലാം നമ്മുടെ തൊടിയിൽ ഉണ്ടായതാ ഉണ്ണി . അച്ഛനാണ് അതിന്നു മറുപടി പറഞത്. മീനുവും പാറുവും അമ്മയും കൂടി നട്ടുണ്ടാക്കിയതാണ്.
ഇന്ന് കറിക്കുള്ളതും നമ്മുടെ തൊടിയിലെയാണ് ചേട്ടായി.
പാറുക്കുട്ടി പറഞ്ഞു.
അച്ഛൻ എല്ലവർക്കും വിഷുകൈനീട്ടം തന്നു.
അതും വാങ്ങി ഉണ്ണി നേരെ പോയത് പിന്നാമ്പുറത്തേയ്ക്കാണ്. അപ്പോഴാണ് അവൻ അവിടെ പല കുടകളിലായി വളർന്നു നിൽക്കുന്ന വെണ്ടയും തക്കാളിയും വഴുതനയും കേയൂളിഫ്ലവറും കാബ്ബജഉം മുളകും പടർന്നു നിൽക്കുന്ന പയറും പടവലവും മത്തയും കുമ്പളവും പാവലും എല്ലാം കാണുന്നത്. കൂടാതെ പലതരം ചീരയും ആകെ ഒരു പച്ചപ്പു. എല്ലാത്തിനും നല്ല ഫലങ്ങൾ ഉണ്ട് ഇവരുടെ കൂട്ടായ പ്രവർത്തനം.

ഇപ്പോൾ മുതൽ ഇവരോടൊപ്പം ഈ പ്രേവര്തനങ്ങളിൽ ഞാനും കൂടും. വെറുതെ ഗെയിം കളിച്ചും ടി.വി കണ്ടും കളയുന്ന സമയം സ്വന്തമായി കുറെ പച്ചക്കറിയെങ്കിലും ഉണ്ടാക്കാം.
ആ ഒരു തീരുമാനത്തോട് കൂടി ഉണ്ണി അവിടെ നിന്ന് പതുകെ തിരിഞ്ഞു നടന്നത്. അപ്പോൾ അകത്തു നിന്നും അമ്മയുടെ ശബ്ധം കേട്ടൂ.
ഉണ്ണി ഫ്രഷ് ആയി വന്നുകൊള്ളു ബ്രേക്ക് ഫാസ്റ്റ് റെഡി.
മനസ്സ് ഫ്രഷ് ആയ ഉണ്ണി ശരീരം ഫ്രഷ് ആക്കാനായി മുറിയിലേക്ക് കയറി......

അഭിഷേക് വി.യു
9 എ സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ