സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/നാടിൻറെ നന്മക്കായി

നാടിന്റെ നന്മയ്ക്കായ് കൈ കോർക്കാം

ഞാൻ എന്റെ പപ്പയുടെയും അമ്മയുടെയും ഒപ്പം ഒരു കോളനി സന്ദർശിക്കാനിടയായി. കുറെ ചെറിയ ചെറിയ വീടുകൾ അടുത്തടുത്ത് വച്ചിരിക്കുന്നു. അവിടെ കുറെ കുട്ടികളുമുണ്ടായിരുന്നു. പക്ഷേ, അവിടത്തെ ഒരു കാഴ്ച എന്നെ ഞെട്ടിപ്പിച്ചു. അവരുടെ വീടുകളുടെ പുറകിലൂടെ ഒരു വലിയ തോട് ഒഴുകുന്നു. കറുത്ത വെള്ളം, ദുർഗന്ധവുമുണ്ടായിരുന്നു . ചില പ്ലാസ്റ്റിക്ക് ബാഗുകൾ അവിടവിടെ ഒഴുകി നടക്കുന്നു. നഗരത്തിലൂടെ പോകുന്ന ചെറിയ തോടുകളിൽ ആളുകൾ വേയ്സ്റ്റുകൾ നിക്ഷേപിക്കുന്നതാണ് പിന്നീട് ഈ വലിയ തോടിലെത്തുന്നതെന്ന് എനിക്ക് മനസ്സിലായി . നമുക്ക് രോഗം വരാതിരിക്കാനായി നമ്മൾ നമ്മുടെ വീടുകളിൽ നിന്നു മാറ്റുന്ന വേയ്സ്റ്റുകൾ കാരണം മറ്റുള്ളവർക്ക് രോഗം വരരുത്. പാവപ്പെട്ട ആളുകളും മനുഷ്യരല്ലേ ? അവർക്ക് മാറിത്താമസിക്കാൻ മറ്റൊരിടവുമില്ല . അതുകൊണ്ട് മറ്റൊരാൾക്ക് ദോഷം വരുന്ന ഒരു കാര്യവും നമുക്ക് ചെയ്യാതിരിക്കാം . നമ്മളങ്ങനെ ചെയ്താൽ ഈ കൊച്ചിനഗരത്തിന്റെ സൗന്ദര്യം ഇനിയും വർദ്ധിപ്പിക്കാൻ നമുക്കാകും . പല വർണ്ണങ്ങളിലുള്ള മീനുകൾ ഓടി നടക്കുന്ന തെളിഞ്ഞ തോടുകളുള്ള നമ്മുടെ നഗരത്തെ ഒന്നു ഭാവനയിൽ കണ്ടുനോക്കു . നമ്മളോരോരുത്തരും വിചാരിച്ചാൽ ഈ സ്വപ്നം അതിവിദൂരത്തല്ല.

അൽക്ക ജോന്ന ജേക്കബ്
1B സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കഥ