സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/നമുക്കായ് പുലരിവരും

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കായ് പുലരിവരും

ആദ്യം വന്നതും നിപ്പ തന്നെ
പിന്നീടാണെങ്കിൽ കോറോണയും
ഈ ജന്മമിങ്ങനെയാണെങ്കിലിനിയൊരു
ജന്മം സ്വപ്നമായി തീർന്നീടുമോ...
കോറോണയ്ക്ക് കാരണം ബാക്റ്റിരിയയോ
ഇതിനുള്ള പരിഹാരം എന്തെ
ന്നറിഞ്ഞുകൂടാ-
ചുമയായി വന്നൂ പിന്തുടർന്നു...
ഒരു ചെറു പനിയായി വന്ന്ചേർന്നു -
മരണത്തെ വെല്ലുന്ന രോഗമായി.
വിദ്യാലയവും പരീക്ഷയും
അങ്ങുദൂരെപോയി മറഞ്ഞിരുന്നു...
ആദ്യം വിതച്ചതോ ചൈനയിൽ
പിന്നിതാ കേരളത്തിൽ...
ധീരരായ് കരുതലായ് ഭീകരവാദിയെ
എങ്ങുമെന്നില്ലാതെ
നാം തുരത്തും
കയ്യും മുഖവും കഴുകിടാം നാം
തൂവാലകൊണ്ട് മുഖം മറക്കാം
യാത്രകൾ പലതും ഒഴിവാക്കിടാം,
ആരോഗ്യവകുപ്പിന്നനുസരിക്കാം,
കോറോണയെയും മറികടക്കാം
'നന്മ നിറഞ്ഞോരു മർത്ത്യരാവാം'
 

ഫർഹാനാമോൾ പി.എസ്
8 D സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത